ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി-​​വാ​​ഴൂ​​ര്‍ റോ​​ഡി​​ല്‍ വെ​​രൂ​​ര്‍ ഇ​​ന്‍ഡ​​സ്ട്രി​​യ​​ല്‍ ന​​ഗ​​റി​​ല്‍ റോ​​ഡി​​ന്‍റെ വ​​ശ​​ങ്ങ​​ളി​​ല്‍ വെ​​ള്ള​​ക്കെ​​ട്ടും ചെ​​ളി​​യും നി​​റ​​ഞ്ഞു വാ​​ഹ​​ന സ​​ഞ്ചാ​​ര​​വും കാ​​ല്‍ന​​ട യാ​​ത്ര​​യും ദു​​രി​​ത​​മാ​​യി. എ​​സ്‌​​റ്റേ​​റ്റ് പ​​ടി ബ​​സ്‌​​സ്റ്റോ​​പ്പ് മു​​ത​​ല്‍ മൂ​​ന്നാം​​മൈ​​ല്‍ ബ​​സ്‌​​സ്റ്റോ​​പ്പ് വ​​രെ​​യു​​ള്ള ഭാ​​ഗ​​ത്താ​​ണ് റോ​​ഡി​​ന്‍റെ വ​​ശ​​ങ്ങ​​ള്‍ ചെ​​ളി​​ക്കു​​ള​​മാ​​യി​​രി​​ക്കു​​ന്ന​​ത്.

വെ​​രൂ​​ര്‍ പ​​ള്ളി​​യു​​ടെ കു​​രി​​ശ​​ടി​​ക്കു മു​​മ്പി​​ല്‍ പൈ​​പ്പ് അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക്കാ​​യി ഫു​​ട്പാ​​ത്തി​​ലെ ടൈ​​ലു​​ക​​ള്‍ ഇ​​ള​​ക്കി​​യ ഭാ​​ഗം പൂ​​ര്‍വ​​സ്ഥി​​തി​​യി​​ല്‍ ആ​​ക്കി​​യി​​ട്ടി​​ല്ല. ഇ​​വി​​ട​​ത്തെ പെ​​ട്രോ​​ള്‍ പ​​മ്പി​​ന് എ​​തി​​ര്‍വ​​ശ​​ത്ത് റോ​​ഡ​​രി​​കി​​ല്‍ മു​​പ്പ​​തു​​മീ​​റ്റ​​റോ​​ളം ദൂ​​ര​​ത്തി​​ല്‍ വെ​​ള്ളം​​കെ​​ട്ടി നി​​ൽ​​ക്കു​​ന്ന​​ത് കാ​​ല്‍ന​​ട​​യാ​​ത്ര​​ക്കാ​​ര്‍ക്ക് ദു​​രി​​ത​​മാ​​കു​​ന്നു​​ണ്ട്. വേ​​ഗ​​ത്തി​​ലെ​​ത്തു​​ന്ന വാ​​ഹ​​ന​​ങ്ങ​​ള്‍ യാ​​ത്ര​​ക്കാ​​രു​​ടെ ദേ​​ഹ​​ത്തേ​​ക്ക് ചെ​​ളി​​വെ​​ള്ളം തെ​​റി​​പ്പി​​ക്കു​​ന്ന​​തു പ​​തി​​വാ​​ണ്.

റോ​​ഡി​​ന്‍റെ വ​​ശ​​ങ്ങ​​ളി​​ലെ അ​​ന​​ധി​​കൃ​​ത വ​​ഴി​​വാ​​ണി​​ഭ​​ങ്ങ​​ൾ വാ​​ഹ​​ന​​ങ്ങ​​ള്‍ക്കും കാ​​ല്‍ന​​ട​​യാ​​ത്ര​​ക്കാ​​ര്‍ക്കും ബു​​ദ്ധി​​മു​​ട്ടാ​​കു​​ന്നു​​ണ്ട്. റോ​​ഡ​​രി​​കി​​ലെ ചി​​ല​​മ​​ര​​ങ്ങ​​ളും ചി​​ല​​തി​​ന്‍റെ കൂ​​റ്റ​​ന്‍ ശാ​​ഖ​​ക​​ളും അ​​പ​​ക​​ട​​ഭീ​​ഷ​​ണി സൃ​​ഷ്ടി​​ക്കു​​ന്ന​​താ​​യും പ​​രാ​​തി​​യു​​ണ്ട്.