പെ​രു​വ​ന്താ​നം: സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ആ​ന്‍റ​ണി ക​ല്ല​മ്പ​ള്ളി​ക്ക് ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ് അ​വാ​ർ​ഡ് ഫോ​ർ എ​ഡ്യു​ക്കേ​ഷ​ണ​ൽ എ​ക്സ​ല​ൻ​സ് സ​മ്മാ​നി​ച്ചു. കോ​ട്ട​യം മാ​മ്മ​ൻ മാ​പ്പി​ള ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൻ ഗോ​വ ഗ​വ​ർ​ണ​ർ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള അ​വാ​ർ​ഡ് ന​ൽ​കി.

എ​ഴു​ത്തു​കാ​ര​നും മോ​ട്ടി​വേ​ഷ​ണ​ൻ സ്പീ​ക്ക​റും എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ​യും ഭാ​ര​തി​യാ​ർ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ​യും റി​സ​ർ​ച്ച് ഗൈ​ഡും കോ​ള​മി​സ്റ്റും ട്രെ​യി​ന​റും പ​തി​നാ​ല് പു​സ്ത​ക​ങ്ങ​ളു​ടെ ര​ച​യി​താ​വു​മാ​യ ഡോ. ​ആ​ന്‍റ​ണി ക​ല്ല​മ്പ​ള്ളി നി​ര​വ​ധി സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലും അ​തു​ല്യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി പ്ര​വ​ർ​ത്തി​ച്ചുവ​രു​ന്നു.

ഈ ​വ​ർ​ഷം കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ല​ഹ​രി​വി​രു​ദ്ധ പ്ര​വൃ​ത്ത​ന​ങ്ങ​ൾ​ക്ക് പി​ന്തു​ണ ന​ൽ​കി നൂ​റി​ലേ​റെ സ്കൂ​ളു​ക​ൾ സ​ന്ദ​ർ​ശി​ച്ച് അ​വ​ബോ​ധ ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ച്ചു. 81 സ​ൺ​ഡേ സ്കൂ​ളുകൾ സ​ന്ദ​ർ​ശി​ച്ച് ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. കൂ​ടാ​തെ 101 സ്കൂ​ളു​ക​ൾ സ​ന്ദ​ർ​ശി​ച്ച് പ​രീ​ക്ഷാ​ഭ​യം മാ​റ്റു​ന്ന​തി​ന് ഉ​ൾ​പ്പെ​ടെ നൽകിയ സ​മ​ഗ്ര സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചത്.

പെ​രു​വ​ന്താ​നം സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജ് വി​ദ്യാ​ഥി​ക​ൾ​ക്ക് 2021 മു​ത​ൽ തു​ട​ർ​ച്ച​യാ​യി റാ​ങ്ക് നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​നു പു​ല​ർ​ത്തു​ന്ന വ്യ​ത്യ​സ്ത​ങ്ങ​ളാ​യ സ​മീ​പ​ന​ങ്ങ​ൾ ഏ​റെ ശ്ര​ദ്ധേ​യ​മാ​ണ്.