രാ​മ​പു​രം എ​യ്ഡ​ഡ് സ്കൂ​ൾ എം​പ്ലോ​യീ​സ് സ​ഹ​ക​ര​ണ​സം​ഘം മ​ന്ദി​രോ​ദ്ഘാ​ട​നം 27 ന്
Friday, May 24, 2019 10:51 PM IST
പാ​ലാ: രാ​മ​പു​രം എ​യ്ഡ​ഡ് സ്കൂ​ൾ എം​പ്ലോ​യീ​സ് സ​ഹ​ക​ര​ണ​സം​ഘ​ത്തി​ന്‍റെ പു​തി​യ മ​ന്ദി​രോ​ദ്ഘാ​ട​നം 27 നു ​രാ​വി​ലെ 10.30 നു ​ന​ട​ക്കും. രാ​മ​പു​രം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പ​മു​ള്ള സം​ഘം അ​ങ്ക​ണ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് പെ​ണ്ണ​മ്മ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ ജോ​സ് കെ. ​മാ​ണി എം​പി മ​ന്ദി​രോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ജി​ല്ലാ പഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സ​ണ്ണി പാ​ന്പാ​ടി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ അ​നി​ത രാ​ജു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​ല്ലി മാ​ത്യു, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബൈ​ജു ജോ​ൺ, ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ ഷി​ബു ജേ​ക്ക​ബ്, ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ, സാ​മൂ​ഹ്യ സ​ഹ​ക​ര​ണ വ​കു​പ്പു​ത​ല അം​ഗ​ങ്ങ​ൾ തുട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.