വെള്ളത്തിനു നടുവിൽ; കുടിവെള്ളമില്ലാതെ...
Tuesday, August 13, 2019 11:14 PM IST
ചി​​ങ്ങ​​വ​​നം: ക​​ന​​ത്ത വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​ലും കു​​ടി​​വെ​​ള്ള​​ത്തി​​നാ​​യി നെ​​ട്ടോ​​ട്ട​​മോ​​ടേ​​ണ്ട സ്ഥി​​തി​​യി​​ലാ​​ണു പ​​ള്ളം വാ​​ലേ​​ക്ക​​ട​​വ് നി​​വാ​​സി​​ക​​ൾ. പൈ​​പ്പ് തു​​റ​​ന്നാ​​ൽ ഒ​​രു തു​​ള്ളി വെ​​ള്ളം പോ​​ലും ല​​ഭി​​ക്കാ​​ത്ത അ​​വ​​സ്ഥ​​യി​​ലാ​​ണ് ഇ​​വ​​ർ. ഭൂ​​രി​​ഭാ​​ഗം കു​​ടും​​ബ​​ങ്ങ​​ളും വീ​​ട്ടി​​ൽ വെ​​ള്ളം ക​​യ​​റി​​യ​​തി​​നെ തു​​ട​​ർ​​ന്ന് പ​​ള്ളം ഗ​​വ​​ണ്‍​മെ​​ന്‍റ് എ​​ൽ​​പി​​എ​​സി​​ലെ ദു​​രി​​താ​​ശ്വാ​​സ കേ​​ന്ദ്ര​​ത്തി​​ൽ അ​​ഭ​​യം പ്രാ​​പി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. വെ​​ള്ളം ക​​യ​​റാ​​ത്ത​​തി​​നാ​​ൽ വീ​​ടു​​ക​​ളി​​ൽ ത​​ന്നെ ത​​ങ്ങു​​ന്ന​​വ​​ർ​​ക്കാ​​ണു കു​​ടി​​വെ​​ള്ളം കി​​ട്ടാ​​ക്ക​​നി​​യാ​​കു​​ന്ന​​ത്. കു​​ടി​​വെ​​ള്ള​​ത്തി​​നാ​​യി പ​​ല​​പ​​ദ്ധ​​തി​​ക​​ളും ന​​ട​​പ്പാ​​ക്കി​​യ​​തി​​ലൂ​​ടെ അ​​ധി​​കൃ​​ത​​ർ ല​​ക്ഷ​​ങ്ങ​​ൾ ചെ​​ല​​വ​​ഴി​​ച്ചെ​​ങ്കി​​ലും അ​​മി​​ത​​വി​​ല കൊ​​ടു​​ത്ത് കു​​ടി​​വെ​​ള്ള വി​​ത​​ര​​ണ​​ക്കാ​​രി​​ൽ​​നി​​ന്നു വാ​​ങ്ങേ​​ണ്ട സ്ഥി​​തി​​യി​​ലാ​​ണ് വാ​​ലേ​​ക്ക​​ട​​വ് നി​​വാ​​സി​​ക​​ൾ.