ക​​ടു​​ത്തു​​രു​​ത്തി സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​നാ പ​​ള്ളി​​യി​​ൽ തി​രു​നാ​ൾ
Friday, January 17, 2020 11:07 PM IST
ക​​ടു​​ത്തു​​രു​​ത്തി: ക​​ടു​​ത്തു​​രു​​ത്തി സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​നാ പ​​ള്ളി​​യി​​ൽ (താ​​ഴ​​ത്തു​​പ​​ള്ളി) തി​​രു​​കു​​ടും​​ബ​​ത്തി​​ന്‍റെ ദ​​ർ​​ശ​​ന തി​​രു​​നാ​​ൾ ഇ​​ന്നും നാ​​ളെ​​യു​​മാ​​യി ആ​​ഘോ​​ഷി​​ക്കും. പി​​താ​​ക്ക​​ളു​​ടെ ദി​​ന​​മാ​​യി​​ട്ടാ​​ണ് തി​​രു​​നാ​​ളി​​ന്‍റെ ആ​​റാം ദി​​ന​​മാ​​യ ഇ​​ന്ന​​ലെ ആ​​ച​​രി​​ച്ച​​ത്. രാ​​വി​​ലെ ദ​​ർ​​ശ​​ന സ​​മൂഹാം​​ഗ​​ങ്ങ​​ൾ​​ക്കാ​​യി പ്ര​​ത്യേ​​കം ഇ​​ല​​ക്തോ​​ർ കു​​ർ​​ബാ​​ന​​യും ഉ​​ണ്ടാ​​യി​​രു​​ന്നു.
പാ​​ലാ രൂ​​പ​​ത​​യി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ദ​​ർ​​ശ​​ന സ​​മൂഹാം​​ഗ​​ങ്ങ​​ൾ ഉ​​ള്ള​​ത് ക​​ടു​​ത്തു​​രു​​ത്തി​​യി​​ലാ​​ണെ​​ന്ന് ക​​രു​​തു​​ന്നു. ഇ​​ന്ന​​ലെ വൈ​​കൂ​​ന്നേ​​രം അ​​ഞ്ചി​​ന് തി​​രു​​നാ​​ൾ കു​​ർ​​ബാ​​ന​​യെ തു​​ട​​ർ​​ന്ന് ജ​​പ​​മാ​​ല പ്ര​​ദ​​ക്ഷി​​ണം ആ​​രം​​ഭി​​ച്ചു. ജ​​പ​​മാ​​ല, ക​​ത്തി​​ച്ച തി​​രി​​ക​​ളും കൈ​​യ്യി​​ലേ​​ന്തി​​യാ​​ണ് വി​​ശ്വാ​​സ സ​​മൂ​​ഹം പ്ര​​ദ​​ക്ഷി​​ണ​​ത്തി​​ൽ പ​​ങ്കാ​​ളി​​ക​​ളാ​​യ​​ത്. സ്ഥാ​​ന​​വ​​സ്ത്ര​​ങ്ങ​​ള​​ണി​​ഞ്ഞ ദ​​ർ​​ശ​​ന സ​​മൂ​​ഹാം​​ഗ​​ങ്ങ​​ൾ തി​​രു​​സ്വ​​രൂ​​പ​​ത്തി​​ന് അ​​ക​​ന്പ​​ടി സേ​​വി​​ച്ചു.
ജ​​പ​​മാ​​ല ചൊ​​ല്ലി​​യാ​​ണ് വി​​ശ്വാ​​സി​​ക​​ൾ പ്ര​​ദ​​ക്ഷി​​ണ​​ത്തി​​ൽ പ​​ങ്കാ​​ളി​​ക​​ളാ​​യ​​ത്. പു​​തി​​യ പ​​ള്ളി​​യി​​ൽ നി​​ന്നും ആ​​രം​​ഭി​​ച്ച പ്ര​​ദ​​ക്ഷി​​ണം പ​​ഴ​​യ​​പ​​ള്ളി വ​​ഴി ക​​റ​​ങ്ങി ടൗ​​ണി​​ലെ​​ത്തി​​യാ​​ണ് തി​​രി​​കെ പ​​ള്ളി​​യി​​ൽ സ​​മാ​​പി​​ച്ച​​ത്. തു​​ട​​ർ​​ന്ന് സ​​മാ​​പ​​നാ​​ശീ​​ർ​​വാ​​ദ​​വും ഇ​​ട​​വ​​ക​​യി​​ലെ വി​​വി​​ധ കു​​ടും​​ബ കൂ​​ട്ടാ​​യ്മ​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ക​​ലാ​​സ​​ന്ധ്യ​​യും ന​​ട​​ന്നു. വി​​കാ​​രി ഫാ.​​സെ​​ബാ​​സ്റ്റ്യ​​ൻ കൊ​​ല്ലം​​പ​​റ​​ന്പി​​ൽ, സ​​ഹ​​വി​​കാ​​രി ഫാ.​​ഷി​​ന്‍റോ വാ​​ളി​​മ​​ല​​യി​​ൽ എ​​ന്നി​​വ​​ർ തി​​രു​​ക​​ർ​​മ​​ങ്ങ​​ൾ​​ക്ക് നേ​​തൃ​​ത്വം ന​​ൽ​​കി. മാ​​താ​​ക്ക​​ളു​​ടെ ദി​​ന​​മാ​​യ ഇ​​ന്ന് രാ​​വി​​ലെ ആ​​റി​​ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. വൈ​​കൂ​​ന്നേ​​രം അ​​ഞ്ചി​​ന് തി​​രു​​നാ​​ൾ കു​​ർ​​ബാ​​ന, സ​​ന്ദേ​​ശം-​​റ​​വ.​​ഡോ. മാ​​ത്യു ക​​വ​​ളം​​മാ​​ക്ക​​ൽ. 6.30ന് ​​ആ​​ഘോ​​ഷ​​മാ​​യ പ​​ട്ട​​ണ​​പ്ര​​ദ​​ക്ഷി​​ണം, 8.30ന് ​​ക​​പ്ലോ​​ൻ വാ​​ഴ്ച്ച. പ്ര​​ധാ​​ന തി​​രു​​നാ​​ൾ ദി​​ന​​മാ​​യ നാ​​ളെ രാ​​വി​​ലെ ഏ​​ഴി​​ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, ല​​ദീ​​ഞ്ഞ്-​​വി​​കാ​​രി ഫാ.​​സെ​​ബാ​​സ്റ്റ്യ​​ൻ കൊ​​ല്ലം​​പ​​റ​​ന്പി​​ൽ. 9.45ന് ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, ല​​ദീ​​ഞ്ഞ്-​​ഫാ.​​ ഷി​​ന്‍റോ വാ​​ളി​​മ​​ല​​യി​​ൽ. 4.30ന് ​​തി​​രു​​നാ​​ൾ റാ​​സ-​​ന​​വ​​വൈ​​ദീ​​ക​​രാ​​യ ഫാ.​​ തോ​​മ​​സ് വാ​​ഴ​​യി​​ൽ, ഫാ.​​ മാ​​ത്യു കാ​​ട​​ൻ​​കാ​​വി​​ൽ, ഫാ.​​ ജോ​​ർ​​ജ് ഒ​​ഴു​​ക​​യി​​ൽ എ​​ന്നി​​വ​​ർ കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും. തു​​ട​​ർ​​ന്ന് ആ​​ഘോ​​ഷ​​മാ​​യ തി​​രു​​നാ​​ൾ പ്ര​​ദ​​ക്ഷി​​ണം, 8.30ന് ​​സ്ലീ​​വാ വ​​ന്ദ​​നം-​​ഫാ.​​അ​​ഗ​​സ്റ്റി​​ൻ ക​​ണ്ട​​ത്തി​​ൽ​​കു​​ടി​​ലി​​ൽ. സ​​മാ​​പ​​ന​​ദി​​ന​​മാ​​യ 20ന് ​​മ​​രി​​ച്ച​​വ​​രു​​ടെ ഓ​​ർ​​മ​​ദി​​ന​​ത്തി​​ൽ രാ​​വി​​ലെ ആ​​റി​​ന് പ​​ഴ​​യ​​പ​​ള്ളി​​യി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, തു​​ട​​ർ​​ന്ന് സെമി​​ത്തേ​​രി സ​​ന്ദ​​ർ​​ശ​​നം, 7.30ന് ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് തി​​രു​​നാ​​ൾ തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ൾ ന​​ട​​ക്കു​​ന്ന​​ത്.