അ​രു​വി​ത്തു​റ കോ​ള​ജി​ൽ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഓ​ണ്‍​ലൈ​ൻ പ​ഠ​ന സൗ​ക​ര്യം
Thursday, July 16, 2020 9:54 PM IST
അ​രു​വി​ത്തു​റ: കോ​വി​ഡ്-19 വ്യാ​പ​ന ഭീ​തി​യെ​ത്തു​ട​ർ​ന്ന് ഈ ​അ​ധ്യ​യ​ന​വ​ർ​ഷം പ​ഠ​നം ഓ​ണ്‍​ലൈ​നാ​യി ആ​രം​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഓ​ണ്‍​ലൈ​ൻ പ​ഠ​ന​സൗ​ക​ര്യം ഉ​റ​പ്പാ​ക്കി അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ​സ് കോ​ള​ജ് മാ​നേ​ജ്മെ​ന്‍റ്. കോ​ള​ജി​ലെ 2100 വി​ദ്യാ​ർ​ഥി​ക​ളി​ൽ പ​ത്തു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ പ​ഠ​ന​സൗ​ക​ര്യം ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഈ ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ൻ​ഡ്രോ​യി​ഡ് ഫോ​ണു​ക​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കി. കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​അ​ഗ​സ്റ്റി​ൻ പാ​ല​യ്ക്ക​പ്പ​റ​ന്പി​ലി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​റെ​ജി വ​ർ​ഗീ​സ് മേ​ക്കാ​ട​ൻ, ബ​ർ​സാ​ർ ഫാ. ​ജോ​ർ​ജ് പു​ല്ലു​കാ​ലാ​യി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ള​ജി​ലെ അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രും ചേ​ർ​ന്നാ​ണ് ഈ ​ദൗ​ത്യം പൂർത്തി​യാ​ക്കി​യ​ത്.