പാ​ട​ശേ​ഖ​ര​ത്ത് വ​യോ​ധി​ക​ൻ മ​രി​ച്ച നി​ല​യി​ൽ
Monday, September 28, 2020 12:30 AM IST
പു​തു​പ്പ​ള്ളി: ഇ​ര​വി​ന​ല്ലൂ​രി​ൽ പാ​ട​ശേ​ഖ​ര​ത്ത് വ​യോ​ധി​ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ച​ങ്ങ​നാ​ശേ​രി പെ​രു​ന്ന കൃ​ഷ്ണ​ശ്രീ​യി​ൽ എ​ൻ.​പി. മോ​ഹ​ന​ൻ പി​ള്ള​യു​ടെ(70) മൃ​ത​ദേ​ഹ​മാ​ണു പു​തു​പ്പ​ള്ളി ഇ​ര​വി​ന​ല്ലൂ​രി​ലെ പാ​ട​ശേ​ഖ​ര​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ 7.30നു ​ഇ​ര​വി​ന​ല്ലൂ​ർ ഷാ​പ്പി​നു സ​മീ​പ​ത്തെ പാ​ട​ശേ​ഖ​ര​ത്തി​ലാ​ണു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹം കി​ട​ക്കു​ന്ന​തു ക​ണ്ട് നാ​ട്ടു​കാ​രാ​ണു വി​വ​രം ഈ​സ്റ്റ് പോ​ലീ​സി​ൽ അ​റി​യി​ച്ച​ത്. തു​ട​ർ​ന്നു സ്ഥ​ല​ത്ത് എ​ത്തി​യ പോ​ലീ​സ് സം​ഘം മൃ​ത​ദേ​ഹം പ​രി​ശോ​ധ​ന ന​ട​ത്തി. ഒ​രു ദി​വ​സ​ത്തി​ല​ധി​കം മൃ​ത​ദേ​ഹ​ത്തി​നു പ​ഴ​ക്ക​മു​ണ്ടെ​ന്നു സം​ശ​യി​ക്കു​ന്നു. മൃ​ത​ദേ​ഹ​ത്തി​ന്‍റെ പോ​ക്ക​റ്റി​ൽ​നി​ന്നും ചെ​ക്ക് ല​ഭി​ച്ചി​രു​ന്നു. ഈ ​ചെ​ക്കി​ൽ എ​ഴു​തി​യി​രു​ന്ന പേ​രി​ൽ​നി​ന്നാ​ണു മോ​ഹ​ന​ൻ​പി​ള്ള​യാ​ണ് എ​ന്നു ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു മൃ​ത​ദേ​ഹം പെ​രു​ന്ന സ്വ​ദേ​ശി മോ​ഹ​ന​ൻ പി​ള്ള​യു​ടേ​താ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞ​ത്. പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി.

ശ​നി​യാ​ഴ്ച ഉ​ച്ച​മു​ത​ൽ ഇ​ദ്ദേ​ഹ​ത്തെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തെ കാ​ണാ​നി​ല്ലെ​ന്നു കാ​ട്ടി ബ​ന്ധു​ക്ക​ൾ ച​ങ്ങ​നാ​ശേ​രി പോ​ലീ​സി​ൽ പ​രാ​തി​യും ന​ൽ​കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മൃ​ത​ദേ​ഹം ഇ​വി​ടെ ക​ണ്ടെ​ത്തി​യ​ത്. ബ​ന്ധു​ക്ക​ൾ എ​ത്തി മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു ന​ൽ​കും. സം​സ്കാ​രം പി​ന്നീ​ട്.