കി​ണ​ർമൂ​ടി ജ​ഡം മ​റ​വു​ചെ​യ്യാ​നു​ള്ള വ​നം​വ​കു​പ്പ് നി​ർ​ദേ​ശം വി​വാ​ദ​മാ​യി
Thursday, December 3, 2020 10:01 PM IST
ചെ​റു​തോ​ണി: സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ കി​ണ​റ്റി​ൽ​വീ​ണ് മ്ലാ​വ് ച​ത്തു. ഇ​ടു​ക്കി ആ​ലി​ൻ​ചു​വ​ടി​നു സ​മീ​പ​മു​ള്ള തെ​ക്കേ​രി​ൽ കു​ഞ്ഞു​മോ​ന്‍റെ പു​ര​യി​ട​ത്തി​ലെ കി​ണ​റി​ലാ​ണ് നാ​ലു​ദി​വ​സം പ​ഴ​ക്ക​മു​ള്ള മ്ലാ​വി​ന്‍റെ ജ​ഡം ക​ണ്ടെ​ത്തി​യ​ത്. വി​വ​ര​മ​റി​ഞ്ഞ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി. ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​തി​നാ​ൽ പു​റ​ത്തെ​ടു​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. നാ​നൂ​റു കി​ലോ​യോ​ളം തൂ​ക്ക​മു​ള്ള ആ​റു​വ​യ​സ് തോ​ന്നി​ക്കു​ന്ന ആ​ണ്‍ മ്ലാ​വാ​ണ് കി​ണ​റ്റി​ൽ ​വീ​ണു ച​ത്ത​ത്.
മ്ലാ​വി​ന്‍റെ ജ​ഡം കി​ണ​റ്റി​ൽ​ത​ന്നെ മൂ​ടാ​നാ​ണ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ നി​ർ​ദേ​ശി​ച്ച​ത്. പ്ര​ദേ​ശ​വാ​സി​ക​ൾ കു​ടി​വെ​ള്ള​മു​ൾ​പ്പെ​ടെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ആ​ശ്ര​യി​ക്കു​ന്ന കി​ണ​റാ​യ​തി​നാ​ൽ വ​നം​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​ത്തെ നാ​ട്ടു​കാ​രെ​തി​ർ​ത്തു. ജ​ഡം പു​റ​ത്തെ​ടു​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ ഇ​രു​കൂ​ട്ട​രും ത​മ്മി​ൽ വാ​ക്കേ​റ്റ​മാ​യി. മ്ലാ​വി​ന്‍റെ ജ​ഡം പു​റ​ത്തെ​ടു​ക്കു​ന്ന​തി​ന്‍റെ ചെ​ല​വ് സ്ഥ​ല​മു​ട​മ വ​ഹി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു വ​നം​വ​കു​പ്പി​ന്‍റെ നി​ല​പാ​ട്. ഇ​തു​സം​ബ​ന്ധി​ച്ച് സ്ഥ​ല​മു​ട​മ​യും വ​നം​വ​കു​പ്പും ത​മ്മി​ൽ വീ​ണ്ടും ത​ർ​ക്ക​മാ​യി. അ​വ​സാ​നം സ്ഥ​ല​മു​ട​മ​യു​ടെ ചെ​ല​വി​ൽ ജ​ഡം പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്മോർ​ട്ടം ന​ട​ത്തി മ​റ​വു​ചെ​യ്ത് പ്ര​ശ്നം പ​രി​ഹ​രി​ച്ചു.