ന്യൂ​മാ​ൻ കോ​ള​ജി​ൽ സൈ​ക്കോ​ള​ജി കോ​ഴ്സ്
Friday, December 4, 2020 10:35 PM IST
തൊ​ടു​പു​ഴ: ന്യൂ​മാ​ൻ കോ​ള​ജി​ൽ എ​യ്ഡ​ഡ് മേ​ഖ​ല​യി​ൽ ഈ ​വ​ർ​ഷം അ​നു​വ​ദി​ച്ച മൂ​ന്നു വ​ർ​ഷ ബി ​എ​സ്‌​സി സൈ​ക്കോ​ള​ജി ബി​രു​ദ കോ​ഴ്സി​ന്‍റെ അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ചു. എം​ജി യൂ​ണി​വ​ഴ്സി​റ്റി ഓ​ണ്‍ ലൈ​ൻ വ​ഴി​യാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് ആ​റു​വ​രെ ഓ​പ്ഷ​ൻ ന​ൽ​കാം. നി​ല​വി​ൽ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താ​ത്ത​വ​ർ​ക്കും അ​വ​സാ​ന അ​ലോ​ട്ട്മെ​ന്‍റി​നാ​യി ഓ​പ്ഷ​ൻ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​പേ​ക്ഷി​ച്ച​വ​ർ​ക്കും പു​തു​താ​യി ര​ജി​സ്റ്റ​ർ ചെ​യ്ത് അ​പേ​ക്ഷി​ക്കാം. റാ​ങ്ക് പ​ട്ടി​ക പ്ര​കാ​രം കോ​ളേ​ജി​ൽ 15 വ​രെ പ്ര​വേ​ശ​നം ന​ട​ക്കും. മെ​രി​റ്റ് സീ​റ്റി​ലേ​ക്ക് മെ​രി​റ്റ്- സം​വ​ര​ണ ത​ത്വ​ങ്ങ​ൾ പാ​ലി​ച്ച് എം​ജി സ​ർ​വ​ക​ലാ​ശാ​ല ന​ട​ത്തു​ന്ന അ​ന്തി​മ പ്ര​വേ​ശ​ന പ്ര​ക്രി​യ​യാ​ണി​ത്.

സ​യ​ൻ​സ്, ഹ്യു​മാ​നി​റ്റീ​സ്, കോ​മേ​ഴ്സ് വി​ഷ​യ​ങ്ങ​ളി​ൽ പ്ല​സ്ടു പാ​സാ​യി​ട്ടു​ള്ള​വ​ർ​ക്ക് കോ​ഴ്സി​ന് അ​പേ​ക്ഷി​ക്കാം. എം​ജി യൂ​ണി​വ​ഴ്സി​റ്റി​യു​ടെ അ​ഡ്മി​ഷ​ൻ നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി​ട്ടാ​ണ് പ്ര​വേ​ശ​നം. ക​മ്യൂ​ണി​റ്റി, മാ​നേ​ജ്മെ​ന്‍റ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ യൂ​ണി​വ​ഴ്സി​റ്റി പോ​ർ​ട്ട​ലി​ൽ അ​പേ​ക്ഷി​ക്കു​ന്ന​തി​നോ​ടൊ​പ്പം കോ​ള​ജി​ൽ നേ​രി​ട്ട് അ​പേ​ക്ഷ ന​ൽ​കേ​ണ്ട​താ​ണെ​ന്നും പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു. വി​ശ​ദ​വി​വ​ര​ത്തി​ന് www.cap.mgu.ac.in വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.