ചു​മ​ടെ​ടു​ത്തു ത​ഴ​ന്പി​ച്ച ത​ല​യി​ൽ പ​ഞ്ചാ​യ​ത്തു ഭ​ര​ണം ഭാ​ര​മാ​കി​ല്ലെ​ന്ന് സു​മോ​ദ്
Saturday, December 5, 2020 10:17 PM IST
ക​ട്ട​പ്പ​ന: ചു​മ​ടെ​ടു​ത്തു ത​ഴ​ന്പി​ച്ച ത​ല​യി​ൽ പ​ഞ്ചാ​യ​ത്തു ഭ​ര​ണ​വും ഇ​ണ​ങ്ങു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് അ​യ്യ​പ്പ​ൻ​കോ​വി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം​വാ​ർ​ഡ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സു​മോ​ദ് ജോ​സ​ഫ്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ച്ചാ​ലും ചു​മ​ത​ല​ക​ളോ​ടൊ​പ്പം ചു​മ​ട്ടു​തൊ​ഴി​ലും കൂ​ടെ കൊ​ണ്ടു​പോ​കു​മെ​ന്ന നി​ല​പാ​ടി​ലാ​ണ് സു​മോ​ദ്.
വ​ർ​ഷ​ങ്ങ​ളാ​യി മേ​രി​കു​ള​ത്ത് ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യാ​യ സു​മോ​ദ് ബ​സ് ഡ്രൈ​വ​റാ​യി​രു​ന്നു. ലോ​ഡിം​ഗ് തൊ​ഴി​ൽ രം​ഗ​ത്തേ​ക്ക് വ​ന്ന​ശേ​ഷം പ​തി​മൂ​ന്ന് വ​ർ​ഷ​ത്തോ​ളം തൊ​ഴി​ലി​നൊ​പ്പം പൊ​തു​പ്ര​വ​ർ​ത്ത​ന​വും ന​ട​ത്തി.
മേ​രി​കു​ളം പ്ര​ദേ​ശ​ത്ത് ജ​നി​ച്ചു​വ​ള​ർ​ന്ന സു​മോ​ദ് എ​ന്നും നാ​ട്ടി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്കൊ​പ്പ​മു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് മേ​രി​ക്കു​ളം സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യാ​യ സു​മോ​ദ് സ്ഥാ​നാ​ർ​ഥി​യാ​യ​ത്.