സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് 17-ന്
Friday, January 15, 2021 10:45 PM IST
ക​ട്ട​പ്പ​ന: റോ​ട്ട​റി ക്ല​ബ്ബ് ഓ​ഫ് ക​ട്ട​പ്പ​ന ഹെ​റി​റ്റേ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 17-ന് ​മേ​മാ​രി ആ​ദി​വാ​സി ക്കു​ടി​യി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ക്കും. ക​ണ്ണം​പ​ടി ആ​ദി​വാ​സി മേ​ഖ​ല​യു​ടെ ഭാ​ഗ​മാ​യ മേ​മാ​രി​ക്കു​ടി ഏ​റെ അ​ക​ലെ വ​ന​ത്തി​ന​ക​ത്താ​യാ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്. എ​ണ്‍​പ​തോ​ളം ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ വ​സി​ക്കു​ന്ന ഇ​വി​ടു​ത്തെ ജ​ന​ങ്ങ​ളു​ടെ അ​വ​സ്ഥ മ​ന​സ്‌​സി​ലാ​ക്കി​യാ​ണ് ക്ല​ബ്ബ് സൗ​ജ​ന്യ ചി​കി​ത്സ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മെ​ഡി​ക്ക​ൽ ക്യാ​ന്പി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്തു മെ​ന്പ​ർ പി.​ആ​ർ. ര​ശ്മി നി​ർ​വ്വ​ഹി​ക്കും.

റോ​ട്ട​റി ക്ല​ബ്ബ് ഹെ​റി​റ്റേ​ജ് പ്ര​സി​ഡ​ന്‍റ് ജോ​സ് മാ​ത്യൂ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ക്കും. ജോ​ണ്‍ ലൂ​ക്കാ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ക​ട്ട​പ്പ​ന താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ ഡോ. ​എം.​എ​സ്. നി​തി​ൻ, ഡോ. ​അ​ശ്വ​തി മോ​ഹ​ന​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും. മേ​മാ​രി ഇ​ഡി​സി കെ​ട്ടി​ട​ത്തി​ൽ രാ​വി​ലെ 10നാ​ണ് ക്യാ​ന്പ്.