പ​രാ​തി അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ പോ​ലീ​സു​കാരന് ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ന്‍റെ ആക്രമണത്തിൽ പരിക്ക്
Sunday, January 17, 2021 10:26 PM IST
ചെ​റു​തോ​ണി: ഭാ​ര്യാ​സ​ഹോ​ദ​ര​ന്‍റെ പ​രാ​തി​യെ​തു​ട​ർ​ന്ന് വീ​ട്ടി​ൽ അ​ന്വേ​ഷി​ച്ചെ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നും പി​താ​വും​ചേ​ർ​ന്ന് ആ​ക്ര​മി​ച്ചു. ക​ഞ്ഞി​ക്കു​ഴി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ മ​ധു​സൂ​ദ​ന​നാ​ണ് പ​രി​ക്കേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ ക​ഞ്ഞി​ക്കു​ഴി നാ​ലു​ക​ന്പി കോ​ട്ട​യി​ൽ കെ.​കെ. മ​ണി​ക​ണ്ഠ​ൻ (41), പി​താ​വ് കു​ഞ്ഞ​ൻ (61) എ​ന്നി​വ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു.
ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി പ​ത്തോ​ടെ​യാ​ണ് സം​ഭ​വം. കു​ടും​ബ​വ​ഴ​ക്കി​നെ​തു​ട​ർ​ന്ന് സ​ഹോ​ദ​രി​യും മ​ക്ക​ളും ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ഉ​ട​ൻ ര​ക്ഷി​ക്ക​ണ​മെ​ന്നും ചേ​ർ​ത്ത​ല​യി​ൽ​നി​ന്നും മ​ണി​ക​ണ്ഠ​ന്‍റെ ഭാ​ര്യാ​സ​ഹോ​ദ​ര​ൻ ക​ഞ്ഞി​ക്കു​ഴി പോ​ലീ​സി​ൽ വി​ളി​ച്ച് പ​രാ​തി​പ്പെ​ട്ടു. ഇ​തേ​തു​ട​ർ​ന്നാ​ണ് എ​എ​സ്ഐ മ​ധു​സൂ​ദ​ന​ൻ വ​നി​താ പോ​ലീ​സ് ഉ​ൾ​പ്പെ​ടെ പോ​ലീ​സു​മാ​യി നാ​ലു​ക​ന്പി​യി​ലു​ള്ള മ​ണി​ക​ണ്ഠ​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന പ്ര​തി​ക​ൾ പ്ര​കോ​പ​ന​മി​ല്ലാ​തെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് എ​സ്ഐ റോ​യി​മോ​ൻ പ​റ​ഞ്ഞു. ചെ​വി​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ എ​എ​സ്ഐ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
എ​ന്നാ​ൽ പോ​ലീ​സ് മ​ർ​ദി​ച്ചെ​ന്നാ​രോ​പി​ച്ച് ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ത​ങ്ക​മ​ണി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​തേ​ടി​യ പ്ര​തി​ക​ൾ പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത​റി​ഞ്ഞ് ഒ​ളി​വി​ലാ​ണ്.
പ്ര​തി​ക​ൾ​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ​ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി എ​സ്ഐ പ​റ​ഞ്ഞു.