മ​ദ്യ​നി​രോ​ധ​ന സ​മി​തി ജാ​ഥ നീ​ട്ടി​വ​ച്ചു
Monday, January 18, 2021 10:28 PM IST
ക​ട്ട​പ്പ​ന: തൊ​ടു​പു​ഴ​യി​ൽ​നി​ന്നും 20-ന് ​ആ​രം​ഭി​ക്കാ​നി​രു​ന്ന മ​ദ്യ​നി​രോ​ധ​ന സ​മി​തി സം​സ്ഥാ​ന ജാ​ഥ കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ യാ​ത്ര ക​ട​ന്നു​പോ​കു​ന്ന സ്ഥ​ല​ങ്ങ​ളി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളെ​തു​ട​ർ​ന്ന് ഇ​ടു​ക്കി, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ മാ​റ്റി​വ​ച്ച​താ​യി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​വി​ൻ​സ​ന്‍റ് മാ​ളി​യേ​ക്ക​ൽ അ​റി​യി​ച്ചു. പു​തു​ക്കി​യ തീ​യ​തി​ക​ൾ പി​ന്നീ​ട് അ​റി​യി​ക്കും.
മു​ൻ നി​ശ്ച​യ​പ്ര​കാ​രം ഫെ​ബ്രു​വ​രി അ​ഞ്ചു​മു​ത​ലു​ള്ള ജാ​ഥ​ക​ൾ തൃ​ശൂ​ർ, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ന​ട​ക്കും.

സം​ഗീ​ത വീ​ഡി​യോ ആ​ൽ​ബം പ്ര​കാ​ശ​നം

ചെ​റു​തോ​ണി: രാ​ഗ​ധാ​ര​യു​ടെ ബാ​ന​റി​ൽ നി​ർ​മി​ച്ച പു​ഞ്ച​പ്പാ​ടം നാ​ട​ൻ പാ​ട്ടി​ന്‍റെ പ്ര​കാ​ശ​നം നാ​ളെ രാ​വി​ലെ 10-ന് ​ജി​ല്ലാ വ്യാ​പാ​ര​ഭ​വ​ൻ ഹാ​ളി​ൽ ന​ട​ക്കും. രാ​ഗ​ധാ​ര ബാ​ന​റി​ൽ പു​റ​ത്തി​റ​ങ്ങു​ന്ന നാ​ലാ​മ​ത് സം​ഗീ​ത വീ​ഡി​യോ ആ​ൽ​ബ​മാ​ണ് പു​ഞ്ച​പ്പാ​ടം. ആ​ൽ​ബ​ത്തി​ന്‍റെ പ്ര​കാ​ശ​ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ.​ജി. സ​ത്യ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്യും. ക​ല​ഭ​വ​ൻ മ​ണി ഫൗ​ണ്ടേ​ഷ​ൻ നാ​ട​ൻ പാ​ട്ട് അ​വാ​ർ​ഡ് ജേ​താ​വ് അ​ജീ​ഷ് താ​യി​ല്യം സ്വീ​ച്ച് ഓ​ണ്‍ നി​ർ​വ​ഹി​ക്കും.