മു​ഖ്യ​മ​ന്ത്രി ജി​ല്ല​യി​ലെ​ത്തി: ഇ​ന്ന് പൗ​ര​പ്ര​മു​ഖ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച
Sunday, January 24, 2021 10:15 PM IST
തൊ​ടു​പു​ഴ: ഭാ​വി കേ​ര​ള​ത്തെ​ക്കു​റി​ച്ചു​ള്ള കാ​ഴ്ച​പ്പാ​ടു​ക​ൾ രൂ​പീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ജി​ല്ല​യി​ലെ​ത്തി. മ​ല​യോ​ര ജി​ല്ല​യു​ടെ മ​ന​സ​റി​യാ​നും പു​തു ആ​ശ​യ​ങ്ങ​ൾ തേ​ടു​ന്ന​തി​നു​മാ​യി ഇ​ന്ന് രാ​വി​ലെ 10-ന് ​തൊ​ടു​പു​ഴ മാ​ട​പ്പ​റ​ന്പി​ൽ റി​സോ​ർ​ട്ടി​ൽ പൗ​ര​പ്ര​മു​ഖ​രു​മാ​യി അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. മു​ഖ്യ​മ​ന്ത്രി​യു​ടെ കേ​ര​ള പ​ര്യ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സ​ന്പ​ർ​ക്ക പ​രി​പാ​ടി​യാ​ണ് ഇ​ന്ന് തൊ​ടു​പു​ഴ​യി​ൽ ന​ട​ക്കു​ന്ന​ത്.
കാ​ർ​ഷി​ക​തോ​ട്ടം മേ​ഖ​ല​യ്ക്കും വി​നോ​ദ സ​ഞ്ചാ​ര​ത്തി​നും പ്രാ​ധാ​ന്യം ക​ൽ​പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ സാ​മൂ​ഹി​ക രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക വ്യാ​പാ​ര മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ർ സം​ബ​ന്ധി​ക്കും. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​മു​ന്പ് ന​ട​ത്തി​യ ന​വ​കേ​ര​ള യാ​ത്ര​യി​ൽ ജി​ല്ല​യി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യു​ടെ തു​ട​ർ​ച്ച​യാ​ണ് ഈ ​കൂ​ടി​ക്കാ​ഴ്ച​യും.
മ​ല​യോ​ര ജ​ന​ത​യു​ടെ വി​വി​ധ വി​ഷ​യ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രു​മെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. ജ​യ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. ജി​ല്ല​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ൾ​ക്കും പ​ട്ട​യ പ്ര​ശ്ന​ങ്ങ​ൾ​ക്കും പ​രി​ഹാ​രം കാ​ണു​ക​യും ല​ക്ഷ്യ​മി​ടു​ന്നു.
മു​ഖ്യ​മ​ന്ത്രി​യു​ടെ വ​ര​വി​നെ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് മ​ല​യോ​ര ജ​ന​ത​യും നോ​ക്കി​ക്കാ​ണു​ന്ന​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ന​ട​ത്തു​ന്ന ജി​ല്ലാ സ​ന്ദ​ർ​ശ​ന​ത്തി​ൽ ജി​ല്ല​യു​ടെ മു​ന്നേ​റ്റ​ത്തി​നു​ത​കു​ന്ന പ്ര​ഖ്യാ​പ​ന​ങ്ങ​ളും പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. ഭൂ​പ്ര​ശ്നം, പ​ട്ട​യം, നി​ർ​മാ​ണ നി​രോ​ധ​ന ഉ​ത്ത​ര​വു​ക​ളി​ലെ അ​വ്യ​ക്ത​ത, ഇ​ടു​ക്കി പാ​ക്കേ​ജ്, വ​ന്യ​മൃ​ഗ​ശ​ല്യം എ​ന്നീ വി​ഷ​യ​ങ്ങ​ള​ട​ക്കം വി​വി​ധ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള​വ​ർ മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തും.