റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം: മ​ന്ത്രി മ​ണി മു​ഖ്യാ​തി​ഥി
Monday, January 25, 2021 10:12 PM IST
ഇ​ടു​ക്കി: റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ജി​ല്ലാ സാ​യു​ധ​സേ​ന ആ​സ്ഥാ​ന മൈ​താ​നി​യി​ൽ ഇ​ന്നു ന​ട​ക്കും.​ മ​ന്ത്രി എം.​എം. മ​ണി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. സെ​റി​മോ​ണി​യ​ൽ പ​രേ​ഡ് ച​ട​ങ്ങു​ക​ൾ രാ​വി​ലെ 8.40ന് ​ആ​രം​ഭി​ക്കും.​ മു​ഖ്യാ​തി​ഥി ഒ​ന്പ​തി​ന് ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി അ​ഭി​വാ​ദ്യം സ്വീ​ക​രി​ക്കും. 9.15​നു മു​ഖ്യാ​തി​ഥി റി​പ്പ​ബ്ലി​ക്ദി​ന സ​ന്ദേ​ശം ന​ൽ​കും.
കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മാ​ർ​ച്ച്പാ​സ്റ്റ്, സ​മ്മാ​ന​ദാ​നം എ​ന്നി​വ പ​രേ​ഡി​നോ​ട് അ​നു​ബ​ന്ധി​ച്ച് ഉ​ണ്ടാ​യി​രി​ക്കി​ല്ല.​ പൊ​തു​ജ​ന​ങ്ങ​ൾ, വി​ദ്യാ​ർ​ഥി​ക​ൾ, മു​തി​ർ​ന്ന പൗ​രന്മാ​ർ എ​ന്നി​വ​രെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ നി​ന്നും ഒ​ഴി​വാ​ക്കി. ക്ഷ​ണി​താ​ക്ക​ളു​ടെ എ​ണ്ണം പ​ര​മാ​വ​ധി 100 ആ​യി നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ സ്റ്റേ​ഡി​യം ക​വാ​ട​ത്തി​ൽ തെ​ർ​മ​ൽ സ്കാ​നിം​ഗി​ന് വി​ധേ​യ​മാ​കേ​ണ്ട​തും കൈ​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്കേ​ണ്ട​തു​മാ​ണ്. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് മാ​സ്ക് ധ​രി​ക്ക​ണം. ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ൾ, പാ​നീ​യ​ങ്ങ​ൾ എ​ന്നി​വ സ്റ്റേ​ഡി​യ​ത്തി​ൽ വി​ത​ര​ണം ചെ​യ്യാ​ൻ അ​നു​മ​തി​യി​ല്ല.

കി​സാ​ൻ ട്രാ​ക്ട​ർ പ​രേ​ഡ് തൊ​ടു​പു​ഴ​യി​ലും

തൊ​ടു​പു​ഴ: ക​ർ​ഷ​ക ദ്രോ​ഹ ക​രി​നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ഡ​ൽ​ഹി​യി​ൽ ന​ട​ത്തു​ന്ന കി​സാ​ൻ ട്രാ​ക്ട​ർ പ​രേ​ഡി​നെ പി​ന്തു​ണ​ച്ച് തൊ​ടു​പു​ഴ​യി​ലും ട്രാ​ക്ട​ർ പ​രേ​ഡ് ന​ട​ത്തും. തൊ​ടു​പു​ഴ​യി​ൽ ക​ർ​ഷ​ക പ്ര​ക്ഷോ​ഭ ഐ​ക്യ​ദാ​ർ​ഢ്യ കേ​ന്ദ്ര​ത്തി​ൽ നി​ന്നും വൈ​കു​ന്നേ​രം നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന റാ​ലി​യി​ൽ ക​ക്ഷി-​രാ​ഷ്ട്രീ​യ-​മു​ന്ന​ണി വ്യ​ത്യാ​സ​മി​ല്ലാ​തെ എ​ല്ലാ വി​ഭാ​ഗം ക​ർ​ഷ​ക​രും വി​വി​ധ ജീ​വി​ത തു​റ​ക​ളി​ലു​ള്ള​വ​രും പ​ങ്കെ​ടു​ക്കും.