തൊടുപുഴ: ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തൊടുപുഴയിൽ കോവിഡാനന്തര കേരളവും ഭക്ഷണവിതരണ മേഖലയും എന്ന വിഷയത്തിൽ സെമിനാറും ജനപ്രതിനിധികൾക്ക് സ്വീകരണവും നടത്തി. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് സെമിനാർ ഉദ്ഘാടന ചെയ്തു. കെ എച്ച്ആർഎ ജില്ലാ പ്രസിഡന്റ് എം.എൻ. ബാബു അധ്യക്ഷത വഹിച്ചു. ഭക്ഷണമേഖലയിൽ പ്രവർത്തിക്കുന്നവർ ആരോഗ്യപ്രവർത്തനം തന്നെയാണ് നടത്തുന്നതെന്നും ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള ആനുകുല്യങ്ങളും പരിഗണനകളും കോവാക്സിൻ വിതരണത്തിൽ മുൻഗണനയും വേണമെന്നും യോഗം ആവശ്യപ്പെട്ടു. വൈസ് ചെയർപേഴ്സണ്‍ ജെസി ജോണി, വാർഡ് കൗണ്‍സിലർ പ്രഫ. ജെസി ആന്റണി, കാഡ്സ് പ്രസിഡന്റ് ആന്റണി കണ്ടിരിക്കൽ, ഫുഡ് സേഫ്റ്റി ഓഫീസർ എം.എൻ. ഷംസിയ, പി.കെ. രാജേന്ദ്രൻ, സുനിൽചന്ദ്ര, അബ്ദുൾഖാദർ ഹാജി, പി.കെ. മോഹനൻ, വി. പ്രവീണ്‍, നാവൂർകനി, ജയിൻ ജോസഫ്, സജി പോൾ, എം.ആർ. ഗോപൻ, മാർഷൽപോൾ, പ്രശാന്ത് കുട്ടപ്പാസ്, ഷീബ ടോമി, സാബു പോൾ തുടങ്ങിയവർ പ്രസംഗിച്ചു.