വ​നി​താ​ര​ത്നം അ​വാ​ർ​ഡ്
Wednesday, February 24, 2021 10:13 PM IST
ചെ​റു​തോ​ണി: കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ലെ സാ​മൂ​ഹ്യ​സേ​വ​ന വി​ഭാ​ഗ​മാ​യ ഗ്രീ​ൻ​വാ​ലി ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി, കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​ടും​ബ​ത്തി​ലും സ​മൂ​ഹ​ത്തി​ലും മാ​തൃ​കാ​പ​ര​വു​മാ​യ പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച ജി​ല്ല​യി​ൽ​നി​ന്നു​ള്ള ഒ​രു വ​നി​ത​യെ ക​ണ്ടെ​ത്തി ആ​ദ​രി​ക്കു​ന്ന​തി​ന് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന വ​നി​താ​ര​ത്നം 2021 അ​വാ​ർ​ഡി​ലേ​ക്ക് എ​ൻ​ട്രി​ക​ൾ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 28 വ​രെ നീ​ട്ടി. എ​ൻ​ട്രി​ക​ൾ സെ​ക്ര​ട്ട​റി, ഗ്രീ​ൻ​വാ​ലി ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി, മ​രി​യ​സ​ദ​ൻ അ​നി​മേ​ഷ​ൻ സെ​ന്‍റ​ർ, മ​രി​യാ​പു​രം പി.​ഒ, കു​തി​ര​ക്ക​ല്ല്, ഇ​ടു​ക്കി- 685 602 എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​യ്ക്ക​ണം. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 9895825109. ഇ​ടു​ക്കി ജി​ല്ല​യി​ൽ വ്യ​ത്യ​സ്ത​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച​വ​ച്ച് മു​ന്നേ​റി​യ​തോ പ്ര​തി​സ​ന്ധി സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ മാ​തൃ​കാ​പ​ര​മാ​യി ഒ​രു കു​ടും​ബ​ത്തെ​യോ സ​മൂ​ഹ​ത്തെ​യോ പ്ര​സ്ഥാ​ന​ത്തെ​യോ ത​ള​രാ​തെ കൈ​പി​ടി​ച്ചു​യ​ർ​ത്തി​യ​തോ ആ​യ വ​നി​ത​യെ​യാ​ണ് അ​വാ​ർ​ഡി​ന് പ​രി​ഗ​ണി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന വ​നി​താ ര​ത്ന​ത്തി​ന് 25000 രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വും സ​മ്മാ​നി​ക്കും.
അ​പേ​ക്ഷ​ക​ർ മൂ​ന്നു​പേ​ജി​ൽ ക​വി​യാ​ത്ത വി​വ​ര​ണ​വും ഫോ​ട്ടോ, വീ​ഡി​യോ ഉ​ൾ​പ്പ​ടെ അ​യ​യ്ക്കേ​ണ്ട​താ​ണ്. അ​പേ​ക്ഷ​യോ​ടൊ​പ്പം മ​റ്റ് പു​ര​സ്ക്കാ​ര​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ളും ചേ​ർ​ക്കാം.