ചെ​റു​തോ​ണി​യി​ലെ കു​ടി​വെ​ള്ള പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു
Thursday, February 25, 2021 10:44 PM IST
ചെ​റു​തോ​ണി: ര​ണ്ടു പ​തി​റ്റാ​ണ്ടാ​യി മു​ട​ങ്ങി​ക്കി​ട​ന്ന ജി​ല്ലാ ആ​സ്ഥാ​ന​ത്തെ കു​ടി​വെ​ള്ള പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു. നി​ർ​മാ​ണ പൂ​ർ​ത്തീ​ക​ര​ണ​ത്തി​നും ജ​ല​വി​ത​ര​ണം ആ​രം​ഭി​ക്കു​ന്ന​തി​നു​മാ​യി വാ​ഴ​ത്തോ​പ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ട്ടു​ല​ക്ഷ​ത്തി എ​ണ്‍​പ​തി​നാ​യി​രം രൂ​പ അ​ടി​യ​ന്ത​ര​മാ​യി അ​നു​വ​ദി​ച്ചു.

ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ൽ​നി​ന്നും വാ​ഴ​ത്തോ​പ്പ്, കേ​ശ​മു​നി, മ​ണി​യാ​റ​ൻ​കു​ടി, പെ​രു​ങ്കാ​ല, തൊ​ട്ട​ടു​ത്ത പ​ഞ്ചാ​യ​ത്താ​യ ക​ഞ്ഞി​ക്കു​ഴി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന കോ​ടി​ക​ളു​ടെ പ​ദ്ധ​തി​യാ​ണ് 20 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി പാ​തി​വ​ഴി​യി​ൽ നി​ല​ച്ചു​പോ​യ​ത്. ഇ​തി​നാ​യി പെ​ൻ​സ്റ്റോ​ക്ക് വ​ലി​പ്പ​ത്തി​ലു​ള്ള പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നെ​ങ്കി​ലും നി​ല​വാ​രം ഇ​ല്ലാ​യ്മ​മൂ​ലം പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ പ​ന്പിം​ഗ് ആ​രം​ഭി​ച്ച​പ്പോ​ൾ​ത​ന്നെ പൈ​പ്പു​ക​ൾ പ​ല​യി​ട​ത്തും പൊ​ട്ടു​ക​യും ലീ​ക്ക് ചെ​യ്യു​ക​യും ചെ​യ്തു.

പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ വാ​ഴ​ത്തോ​പ്പ്, ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ആ​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള​മെ​ത്തും. പ​ദ്ധ​തി​ക്കാ​യി മോ​ട്ടോ​ർ, പ​ന്പ് സെ​റ്റു​ക​ളും ടാ​ങ്കു​ക​ളും സ്ഥാ​പി​ക്കു​ന്ന​തി​നാ​യി പ​ല​രും സൗ​ജ​ന്യ​മാ​യി സ്ഥ​ലം വി​ട്ടു​കൊ​ടു​ത്തി​ട്ടു​ണ്ട്. ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച ല​ക്ഷ​ങ്ങ​ളു​ടെ വി​ല​യു​ള്ള മോ​ട്ടോ​ർ പ​ന്പ് സെ​റ്റു​ക​ൾ തു​രു​ന്പെ​ടു​ക്കു​ക​യും കെ​ട്ടി​ട​ങ്ങ​ൾ കാ​ടു​ക​യ​റി ന​ശി​ക്കു​ക​യു​മാ​ണ്.

ആ​ദ്യ​ഘ​ട്ടം അ​നു​വ​ദി​ച്ച തു​ക​കൊ​ണ്ട് നെ​ല്ലി​പ്പു​ഴ​ക്ക​വ​ല​യി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ടാ​ങ്കി​ലേ​ക്ക് വെ​ള്ളം എ​ത്തി​ക്കും.