ജി​ല്ല​യി​ൽ 9000 വോ​ട്ടു​ക​ൾ നീ​ക്കം ചെ​യ്തു
Tuesday, March 2, 2021 10:36 PM IST
തൊ​ടു​പു​ഴ:​ ജി​ല്ല​യി​ൽ താ​മ​സ​മി​ല്ലാ​ത്ത​വ​രു​ടേ​യും മ​രി​ച്ച​വ​രു​ടേ​യും ക​ണ​ക്കി​ൽ ഉ​ൾ​പ്പെ​ടു​ത്തി 9,000 വോ​ട്ടു​ക​ൾ നീ​ക്കം ചെ​യ്തു.​ദേ​വി​കു​ളം താ​ലൂ​ക്കി​ൽ മാ​ത്രം 6,000 പേ​രെ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.​ശേ​ഷി​ക്കു​ന്ന​വ​രി​ൽ ഉ​ടു​ന്പ​ൻ​ചോ​ല,പീ​രു​മേ​ട് താ​ലൂ​ക്കു​ക​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ്. ജി​ല്ല​യി​ലെ അ​തി​ർ​ത്തി നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളാ​യ ദേ​വി​കു​ളം, ഉ​ടു​ന്പ​ൻ​ചോ​ല, പീ​രു​മേ​ട് നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ൽ ഇ​ര​ട്ട​വോ​ട്ട് വി​വാ​ദം ശ​ക്ത​മാ​യി ഉ​യ​ർ​ന്നി​രു​ന്നു.​ തോ​ട്ടം മേ​ഖ​ല​യി​ലെ ജോ​ലി​ക്കാ​യി ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും എ​ത്തി​യ​വ​രാ​ണ് ഇ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും.
അ​തി​നാ​ൽ ഇ​വ​രി​ൽ ഭൂ​രി​ഭാ​ഗം പേ​രും ത​മി​ഴ്നാ​ട്ടി​ലെ​യും കേ​ര​ള​ത്തി​ലെ​യും വോ​ട്ടേ​ഴ്സ് ലി​സ്റ്റി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ള്ള​വ​രാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​വി​ടെ താ​മ​സ​മി​ല്ലാ​ത്ത​വ​രെ​യും വോ​ട്ടേ​ഴ്സ് ലി​സ്റ്റി​ൽ നി​ന്നു ഒ​ഴി​വാ​ക്കി​യ​ത്. ഉ​ടു​ന്പ​ൻ​ചോ​ല​യി​ലെ ഏ​ല​ത്തോ​ട്ട​ങ്ങ​ളി​ൽ ജോ​ലി​യെ​ടു​ക്കു​ന്ന​തി​നാ​യി ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു ദി​വ​സ​വും വ​ന്നു​പോ​കു​ന്ന തൊ​ഴി​ലാ​ളി​ക​ളി​ൽ പ​ല​ർ​ക്കും ഇ​വി​ടെ വോ​ട്ടു​ള്ള​താ​യാ​ണ് വി​വ​രം.​തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം ഇ​വ​രെ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു ഇ​വി​ടെ​യെ​ത്തി​ച്ച് വോ​ട്ട് ചെ​യ്യി​ക്കു​ന്ന​താ​യും നേ​ര​ത്തേമു​ത​ൽ ആ​ക്ഷേ​പ​മു​ള്ള​താ​ണ്.​
ഇ​ത്ത​വ​ണ ത​മി​ഴ്നാ​ട്ടി​ലും കേ​ര​ള​ത്തി​ലും ഒ​രു​ദി​വ​സം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത് ത​മി​ഴ് വോ​ട്ട​ർ​മാ​രെ ഇ​വി​ടെ​യെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന് ഒ​രു​പ​രി​ധി വ​രെ തി​രി​ച്ച​ടി​യാ​കും.