മാ​ളി​യേ​ക്ക​ൽ കോ​ള​നി നി​വാ​സി​ക​ൾ​ക്ക് കു​ടി​വെ​ള്ളം കി​ട്ടാ​ക്ക​നി
Tuesday, March 2, 2021 10:38 PM IST
കു​ട​യ​ത്തൂ​ർ: പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ർ​ഡി​ലെ മാ​ളി​യേ​ക്ക​ൽ കോ​ള​നി നി​വാ​സി​ക​ൾ ക​ടു​ത്ത കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ൽ വ​ല​യു​ന്നു. ജ​ല​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​പ്ര​കാ​രം അ​പേ​ക്ഷ ന​ൽ​കു​ന്ന എ​ല്ലാ​വ​ർ​ക്കും ഉ​ട​ൻ ത​ന്നെ ക​ണ​ക്‌ഷൻ ന​ൽ​കു​മെ​ന്നും അ​തി​നാ​യി പൈ​പ്പി​ടാ​ൻ കി​ട​ങ്ങ് നി​ർ​മി​ക്കാ​നും കോ​ള​നി നി​വാ​സി​ക​ളോ​ട് വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചി​രു​ന്നു.
തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ കു​ടി​വെ​ള്ള പൈ​പ്പി​ടാ​ൻ റോ​ഡി​നോ​ട് ചേ​ർ​ന്ന് കി​ട​ങ്ങ് നി​ർ​മി​ച്ചു. എ​ന്നാ​ൽ ഇ​തി​ൽ പൈ​പ്പ് ഇ​ട്ടെ​ങ്കി​ലും ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ള്ള വീ​ട്ടു​കാ​ർ​ക്ക് ക​ണ​ക്‌‌ഷൻ ന​ൽ​കി​യി​ല്ല. ഇ​തി​നി​ടെ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വെ​ള്ളം ക​യ​റി​ല്ലെ​ന്ന ന്യാ​യ​വാ​ദംപ​റ​ഞ്ഞ് ഇ​ട്ടി​രു​ന്ന പൈ​പ്പ് അ​റു​ത്തെ​ടു​ത്ത് വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​ക്കൊ​ണ്ടു പോ​വു​ക​യും ചെ​യ്തു.
മാ​സ​ങ്ങ​ൾ​ക്കു മു​ൻ​പ് അ​പേ​ക്ഷ ന​ൽ​കി ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്ക് ക​ണ​ക്‌ഷൻ ന​ൽ​കാ​തെ മു​ൻ​ഗ​ണ​നക്ര​മം തെ​റ്റി​ച്ച് പു​തു​താ​യി അ​പേ​ക്ഷ ന​ൽ​കി​യ ചി​ല​ർ​ക്ക് ക​ണ​ക്‌ഷൻ ന​ൽ​കി​യ​താ​യും കോ​ള​നി​ക്കാ​ർ പ​റ​യു​ന്നു. പ​രാ​തി​യു​മാ​യി കോ​ള​നി​ക്കാ​ർ പ​ഞ്ചാ​യ​ത്തി​നെ സ​മീ​പി​ച്ചെ​ങ്കി​ലും അ​വ​ർ വാ​ട്ട​ർ അ​ഥോ​റി​റ്റി​യെ സ​മീ​പി​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി​യി​ൽ നി​ന്നും അ​നു​കൂ​ല സ​മീ​പ​ന​മു​ണ്ടാ​യി​ല്ല.
പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​ര​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് കോ​ള​നി നി​വാ​സി​ക​ൾ.