ടാ​ർ മി​ക്സിം​ഗ് പ്ലാ​ന്‍റ് അ​ന​ധി​കൃ​ത​മെ​ങ്കി​ൽ പൊ​ളി​ച്ചു​നീ​ക്കും: എ​ൽ​ഡി​എ​ഫ്
Tuesday, March 2, 2021 10:56 PM IST
ചെ​റു​തോ​ണി: മ​ണി​യാ​റ​ൻ​കു​ടി​യി​ൽ പു​തു​താ​യി ടാ​ർ മി​ക്സിം​ഗ് പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ജ​ന​കീ​യ സ​മി​തി​യു​ടെ സ​മ​ര​ങ്ങ​ളോ​ട് എ​ൽ​ഡി​എ​ഫ് സൗ​ഹാ​ർ​ദ​പ​ര​മാ​യ സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ച്ച​തെ​ന്നും പ​ഞ്ചാ​യ​ത്തി​ലേ​യും ഇ​ത​ര​വ​കു​പ്പു​ക​ളു​ടെ​യും രേ​ഖ​ക​ൾ പ്ര​കാ​രം പ്ലാ​ന്‍റ് അ​ന​ധി​കൃ​ത​മാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ടാ​ൽ പൊ​ളി​ച്ചു​നീ​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും എ​ൽ​ഡി​എ​ഫ് വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി നേ​താ​ക്ക​ൾ പ​റ​ഞ്ഞു.
വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ൽ എ​ൽ​ഡി​എ​ഫ് ഭ​ര​ണം ഏ​റ്റെ​ടു​ത്ത​ശേ​ഷം പ്ലാ​ന്‍റ് സം​ബ​ന്ധ​മാ​യ യാ​തൊ​രു​വി​ധ അ​നു​മ​തി​ക​ളും ന​ൽ​കി​യി​ട്ടി​ല്ല. പ്ലാ​ന്‍റി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ട്ട് എ​ട്ടു​മാ​സ​ത്തി​ല​ധി​ക​മാ​യി. ക​ഴി​ഞ്ഞ യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്താ​ണ് പ്ലാ​ന്‍റി​ന് അ​നു​മ​തി ആ​വ​ശ്യ​പ്പെ​ട്ട് ക​രാ​റു​കാ​ര​ൻ അ​പേ​ക്ഷ ന​ൽ​കി​ത്. ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ ഇ​തു​സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നും അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ൽ റ​ദ്ദു​ചെ​യ്യു​ന്ന​തി​നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന പൈ​നാ​വ്- താ​ന്നി​ക്ക​ണ്ടം- മ​ണി​യാ​റ​ൻ​കു​ടി- മു​ള​കു​വ​ള്ളി- അ​ശോ​ക​ക്ക​വ​ല റോ​ഡി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് 86.82 കോ​ടി രൂ​പ അ​നു​വ​ദി​ച്ച് നി​ർ​മാ​ണ​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. ഈ ​റോ​ഡി​ന്‍റെ ടാ​റിം​ഗി​ന് ആ​വ​ശ്യ​മാ​യ താ​ല്കാ​ലി​ക പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​മെ​ന്ന് മാ​ത്ര​മാ​ണ് ക​രാ​റു​കാ​ര​ൻ പ​റ​ഞ്ഞി​ട്ടു​ള്ള​ത്. റോ​ഡി​ന്‍റെ നി​ർ​മാ​ണം ത​ട​സ​പ്പെ​ടാ​തി​രി​ക്കാ​ൻ താ​ല്കാ​ലി​ക പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​തി​ന് മൗ​നാ​നു​വാ​ദം ന​ൽ​കു​ക​യു​മാ​യി​രു​ന്നു.
മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ദോ​ഷ​ക​ര​മാ​കു​ന്ന​തു​മാ​യ നി​ർ​മാ​ണം ന​ട​ത്ത​രു​തെ​ന്ന് ക​രാ​റു​കാ​ര​നെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ സി.​ജി. ചാ​ക്കോ, എം.​വി. ബേ​ബി, ജോ​സ് കു​ഴി​ക​ണ്ടം, ജേ​ക്ക​ബ് പി​ണ​ക്കാ​ട്ട്, വി​ജ​യ​ൻ പ​ഴ​പ്ലാ​ക്ക​ൽ, സി​നോ​ജ് വ​ള്ളാ​ടി, സ​ണ്ണി ഇ​ല്ലി​ക്ക​ൽ, സി.​എം. അ​സീ​സ്, അ​ല​ൻ ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

ആ​രോ​പ​ണം അ​ടി​സ്ഥാ​ന ര​ഹി​തം:
കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം

​ചെ​റു​തോ​ണി: മ​ണി​യാ​റ​ൻ​കു​ടി​യി​ൽ ടാ​ർ മി​ക്സിം​ഗ് പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എം​എ​ൽ​എ​ക്കെ​തി​രെ ചി​ല​ർ ന​ട​ത്തു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​വാ​ഴ​ത്തോ​പ്പ് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​രോ​പി​ച്ചു. പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​തി​ന് എ​ൽ​ഡി​എ​ഫി​ന്‍റെ ഒ​രു നേ​താ​ക്ക​ളും അ​നു​കൂ​ല ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​യ​ള​വി​ലാ​ണ് പ്ലാ​ന്‍റി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്.
ആ​വ​ശ്യ​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യും അ​നു​വ​ദ​നീ​യ​മ​ല്ലാ​തെ​യും പ്ലാ​ന്‍റ് അ​നു​വ​ദി​ക്ക​രു​തെ​ന്ന നി​ർ​ദേ​ശ​മാ​ണ് എം​എ​ൽ​എ ജി​ല്ലാ​ഭ​ര​ണ​കൂ​ട​ത്തി​നു​മു​ന്നി​ൽ വെ​ച്ച​ത്.
വാ​ഴ​ത്തോ​പ്പ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് പി​ണ​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​ഒ. അ​ഗ​സ്റ്റി​ൻ, ജോ​സ് കു​ഴി​ക​ണ്ടം, കെ.​എ​ൻ. മു​ര​ളി, ഷി​ജോ ത​ട​ത്തി​ൽ, രാ​ജു ജോ​സ​ഫ്, ഇ.​പി. നാ​സ​ർ, ആ​ൽ​ബി​ൻ വ​റ​പോ​ള​യ്ക്ക​ൽ, മാ​ത്യു അ​റ​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.