വേ​ന​ൽ ദാ​ഹ​മ​ക​റ്റാ​ൻ ത​ണ്ണി​മ​ത്ത​ൻ കേ​ര​ള വി​പ​ണി​യി​ലേ​ക്ക്
Sunday, March 7, 2021 10:17 PM IST
മ​റ​യൂ​ർ: വേ​ന​ൽ വ​ര​വ​റി​യി​ച്ച​തോ​ടെ ത​മി​ഴ്നാ​ട്ടി​ലേ​യും ക​ർ​ണാ​ട​ക​ത്തി​ലേ​യും ത​ണ്ണി​മ​ത്ത​ൻ പാ​ട​ങ്ങ​ളി​ൽ വി​ള​വെ​ടു​പ്പ് ആ​രം​ഭി​ച്ചു. ത​മി​ഴ്നാ​ട്ടി​ലെ പ്ര​ധാ​ന വേ​ന​ൽ​വി​ള​യാ​ണ് ത​ണ്ണി​മ​ത്ത​ൻ.

മ​ധു​ര​യ്ക്ക് സ​മീ​പ​ത്തു​ള്ള ലി​ഗ​വാ​ടി, മാ​ണി​ക്കം പെ​ട്ടി, നി​ല​കോ​ട്ടൈ, ഉൗ​ത്തു​പെ​ട്ടി, രാ​മ​രാ​ജ​പു​രം എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് വ്യാ​പ​ക​മാ​യി ത​ണ്ണി​മ​ത്ത​ൻ വേ​ന​ൽ​വി​ള​യാ​യി കൃ​ഷി​ചെ​യ്തു​വ​രു​ന്ന​ത്. ഫെ​ബ്രു​വ​രി, മാ​ർ​ച്ച് മാ​സ​ങ്ങ​ളി​ലാ​ണ് വി​ള​വെ​ടു​പ്പ് .

കേ​ര​ള​ത്തി​നു​പു​റ​മേ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും ആ​വ​ശ്യ​ക്കാ​ർ ഏ​റി​യ​തോ​ടെ മി​ക​ച്ച വി​ല​യാ​ണ് ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കു​ന്ന​ത്. കി​ലോ​ഗ്രാ​മി​ന് മൂ​ന്നു​മു​ത​ൽ എ​ട്ടു രൂ​പ​വ​ര​യാ​ണ് മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ല​ഭി​ച്ച​തെ​ങ്കി​ൽ ഇ​പ്പോ​ൾ 10 മു​ത​ൽ 15 രൂ​പ​വ​രെ ല​ഭി​ക്കു​ന്നു​ണ്ട്.

ത​മി​ഴ്നാ​ട്ടി​ൽ ഹെ​ക്ട​ർ​ക​ണ​ക്കി​ന് വ​രു​ന്ന തോ​ട്ട​ങ്ങ​ൾ മൊ​ത്ത​മാ​യി വി​ല​പ​റ​ഞ്ഞ് ഉ​ട​മ​ക​ളി​ൽ​നി​ന്നും വ്യാ​പാ​രി​ക​ൾ വാ​ങ്ങു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. വി​ള​വെ​ടു​ക്കു​ന്ന​തും വി​ല്പ​ന ന​ട​ത്തു​ന്ന​തും വ്യാ​പാ​രി​ക​ളാ​ണ്.

ന​ടീ​ൽ​ക​ഴി​ഞ്ഞ് 70 ദി​വ​സ​ത്തി​നു​ശേ​ഷം വി​ള​വെ​ടു​പ്പ് ന​ട​ത്താം. മ​ണ​ൽ നി​റ​ഞ്ഞ മ​ണ്ണും മി​ത​മാ​യ ഈ​ർ​പ്പ​വു​മു​ള്ള കാ​ല​വ​സ്ഥ​യാ​ണ് ത​ണ്ണി​മ​ത്ത​ൻ കൃ​ഷി​ക്ക് അ​നു​യോ​ജ്യം. മ​ഴ​യും മൂ​ടി​കെ​ട്ടി​യ​തു​മാ​യ കാ​ലാ​വ​സ്ഥ ത​ണ്ണി​മ​ത്ത​ൻ കൃ​ഷി​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. 25 ഡി​ഗി മു​ത​ൽ 32 ഡി​ഗ്രി വ​ര​യു​ള്ള ചൂ​ടി​ലും ന​ന​ച്ചു​കൊ​ടു​ക്കു​ന്ന​തി​നും നീ​ർ​വാ​ർ​ച്ച​യും ഉ​ണ്ടെ​ങ്കി​ൽ കൃ​ഷി​ചെ​യ്യാം.
ഒ​രേ​ക്ക​റി​ൽ​നി​ന്നും അ​ഞ്ചു​മു​ത​ൽ ഏ​ഴു​ട​ണ്‍ വ​രെ വി​ള​വെ​ടു​ക്കാം.

ത​മി​ഴ്നാ​ട്ടി​ൽ വി​ക​സി​പ്പി​ച്ചെ​ടു​ത്ത മ​ധു​ര-64, കി​ര​ണ്‍, നൂ​ത​ന ഇ​ന​മാ​യ ഷു​ഗ​ർ​ബേ​ബി, വ​ന്ദ​ന എ​മ​റാ​ൾ​ഡ്, 075 എ​നീ ഇ​ന​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും കൃ​ഷി​ചെ​യ്തു​വ​രു​ന്ന​ത്. ക​ട്ടി​യേ​റി​യ തോ​ടി​നു​ള്ളി​ൽ ചു​വ​ന്ന നി​റ​ത്തോ​ടും മ​ഞ്ഞ നി​റ​ത്തോ​ടും കൂ​ടി​യ കാ​യ്ക​ൾ ഉ​ണ്ടെ​ങ്കി​ലും കേ​ര​ളീ​യ​ർ ചു​വ​ന്ന നി​റ​ത്തോ​ടു​കൂ​ടി​യ​താ​ണ് കൂ​ടു​ത​ലാ​യി വാ​ങ്ങ​റു​ള്ള​ത്.