വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​യി​ല്ലാ​താ​യി; നി​ർ​ധ​ന കു​ടും​ബം ദു​രി​ത​ത്തി​ൽ
Monday, April 19, 2021 10:03 PM IST
ക​രി​ങ്കു​ന്നം: വീ​ട്ടി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ആ​കെ​യു​ണ്ടാ​യി​രു​ന്ന ന​ട​പ്പു​വ​ഴി​യും ഇ​ല്ലാ​താ​യ​തോ​ടെ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ് നി​ർ​ധ​ന കു​ടും​ബം. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ ക​രി​ങ്കു​ന്നം മ​ഞ്ഞാ​ങ്ക​ൽ ബാ​ബു​വി​ന്‍റ വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​യാ​ണ് ഇ​ല്ലാ​താ​യ​ത്.​
അ​യ​ൽ​വാ​സി ത​ന്‍റെ പു​ര​യി​ട​ത്തി​ലെ മ​ണ്ണ് നീ​ക്കം ചെ​യ്ത​തോ​ടെ​യാ​ണ് ഇ​തി​ലൂ​ടെ 60 വ​ർ​ഷ​മാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന ന​ട​പ്പു​വ​ഴി ഇ​ല്ലാ​താ​യ​ത്. വ​ഴി പു​ന:​സ്ഥാ​പി​ച്ചു ത​രാ​മെ​ന്ന ഉ​റ​പ്പി​ൻ​മേ​ലാ​ണ് മ​ണ്ണ് നീ​ക്കം ചെ​യ്ത​തെ​ന്നും ബാ​ബു പ​റ​യു​ന്നു.​എ​ന്നാ​ൽ പി​ന്നീ​ട് വ​ഴി പു​ന​സ്ഥാ​പി​ച്ചു​ന​ൽ​കാ​ൻ ത​യാ​റാ​യി​ട്ടി​ല്ല.​വീ​ടി​നു​താ​ഴ്ഭാ​ഗ​ത്ത്മ​ണ്ണെ​ടു​ത്ത​തു​മൂ​ലം ശ​ക്ത​മാ​യ മ​ഴ​പെ​യ്താ​ൽ ഏ​തു​സ​മ​യ​ത്തും മ​ണ്ണി​ടി​ഞ്ഞ് വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നും ഇ​ദ്ദേ​ഹം പ​റ​ഞ്ഞു.