ജ​ന​ങ്ങ​ളു​ടെ ഉ​റ​ക്കംകെ​ടു​ത്തി മു​പ്ലി​വ​ണ്ടു​ക​ൾ
Monday, April 19, 2021 10:03 PM IST
തൊ​ടു​പു​ഴ: വേ​ന​ൽ​ക്കാ​ല​ത്ത് പ​തി​വാ​യി കാ​ണാ​റു​ള്ള മൂ​പ്ലി വ​ണ്ടി​ന്‍റെ ശ​ല്യം മൂ​ലം ജ​ന​ങ്ങ​ൾ പൊ​റു​തി മു​ട്ടു​ന്നു. എ​ല്ലാ വ​ർ​ഷ​വും ഏ​പ്രി​ൽ, മെ​യ്, ജൂ​ണ്‍ മാ​സ​ങ്ങ​ളി​ലാ​ണ് ഇ​വ​യു​ടെ ശ​ല്യം രൂ​ക്ഷ​മാ​കു​ന്ന​ത്. ഇ​ത്ത​വ​ണ​യും ഇ​വ​യു​ടെ ശ​ല്യം അ​തി​രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്.
വേ​ന​ൽമ​ഴ ഇ​ട​വി​ട്ട് പെ​യ്യു​ന്ന​തോ​ടെ​യാ​ണ് മു​പ്ലി​വ​ണ്ടു​ക​ൾ വീ​ടു​ക​ളി​ൽ പെ​രു​കു​ന്ന​ത്. റ​ബ​ർ​തോ​ട്ട​ങ്ങ​ളോ​ട് അ​ടു​ത്തു​ള്ള വീ​ടു​ക​ളി​ലാ​ണ് ഇ​വ​യു​ടെ ശ​ല്യം കൂ​ടു​ത​ൽ. വീ​ടു​ക​ളു​ടെ ഭി​ത്തി​ക​ളി​ലും മേ​ൽ​ക്കൂ​ര​ക​ളി​ലും ത​ങ്ങു​ന്ന ഇ​വ രാ​ത്രി​യി​ൽ ഉ​റ​ങ്ങു​ന്ന​വ​രു​ടെ ശ​രീ​ര​ത്തേ​ക്കും മ​റ്റും വീ​ണ് ഉ​ണ്ടാ​ക്കു​ന്ന അ​സ്വ​സ്ഥ​ത​ക​ൾ ചി​ല്ല​റ​യ​ല്ല.
സ​ന്ധ്യ ക​ഴി​ഞ്ഞാ​ൽ വീ​ടു​ക​ളി​ൽ വൈ​ദ്യു​തി വി​ള​ക്കു​ക​ൾ തെ​ളി​യു​ന്ന​തോ​ടെ​യാ​ണ് മു​പ്ലി വ​ണ്ടു​ക​ൾ കൂ​ട്ട​ത്തോ​ടെ​യെ​ത്തു​ന്ന​ത്. വീ​ടി​ന്‍റെ ഭി​ത്തി​യി​ലും ഫ​ർ​ണി​ച്ച​റു​ക​ളി​ലും അ​ടു​ക്കി വ​ച്ചി​രി​ക്കു​ന്ന വ​സ്ത്ര​ങ്ങ​ളി​ലും ഇ​വ പ​റ്റി​പി​ടി​ക്കും. ആ​ളു​ക​ളു​ടെ ദേ​ഹ​ത്തേ​ക്കും ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പാ​ത്ര​ങ്ങ​ളി​ലേ​ക്കും തെ​റി​ച്ച് വീ​ഴും. ഇ​വ​യു​ടെ ശ​ല്യം മൂ​ലം രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വീ​ടു​ക​ളി​ലെ ലൈ​റ്റ് പ്ര​കാ​ശി​പ്പി​ക്കാ​ൻ പോ​ലും സാ​ധി​ക്കാ​ത്ത സ്ഥി​തി​യാ​ണ്.
ക​ട്ടി​യു​ള്ള പു​റ​ന്തോ​ടും രൂ​ക്ഷ ഗ​ന്ധ​വു​മു​ള്ള സ്ര​വ​വും ഉ​ള്ള​തി​നാ​ൽ ഇ​തി​നെ ഒ​രു ജീ​വി​യും ആ​ഹാ​ര​മാ​ക്കി​ല്ല. ഇ​വ​യു​ടെ സ്ര​വം ശ​രീ​ര​ത്ത് വീ​ഴു​ന്ന​തോ​ടെ തൊ​ലി​പ്പു​റ​ത്ത് പൊ​ള്ളു​ന്ന​തു പോ​ലെ ക​റു​ത്ത പാ​ടു​ക​ളും ഉ​ണ്ടാ​കും. കൂ​ടാ​തെ കു​ട്ടി​ക​ളു​ടെ​യും മ​റ്റും ചെ​വി​യി​ലും ഇ​വ ക​ട​ക്കു​ക​യും ചെ​യ്യും.
മു​പ്ലി​വ​ണ്ടി​നെ തു​ര​ത്താ​ൻ ഫ​ല​വ​ത്താ​യ മാ​ർ​ഗ​ങ്ങ​ളി​ല്ലെ​ന്ന​താ​ണ് നാ​ട്ടു​കാ​രെ അ​ല​ട്ടു​ന്ന കാ​ര്യം. ആ​രോ​ഗ്യ വ​കു​പ്പി​നും പ്ര​ത്യേ​കി​ച്ച് പ​രി​ഹാ​ര മാ​ർ​ഗം നി​ർ​ദേ​ശി​ക്കാ​നി​ല്ല. ലൈ​റ്റു​ക​ൾ പൂ​ർ​ണ​മാ​യി കെ​ടു​ത്തി​യാ​ൽ മാ​ത്രം ശ​ല്യം കു​റ​യ്ക്കാം. ലൈ​റ്റു തെ​ളി​ച്ചാ​ൽ വീ​ണ്ടും കൂ​ട്ട​ത്തോ​ടെ വ​രും.
മ​ണ്ണെ​ണ്ണ​യും മ​റ്റും ത​ളി​ച്ചാ​ലും ഇ​വ​യെ നി​യ​ന്ത്രി​ക്കാ​നാ​കി​ല്ല. പ​ല​രും ഇ​വ​യെ കൂ​ട്ട​ത്തോ​ടെ ക​ത്തി​ച്ചു ക​ള​യു​ക​യും മ​റ്റു​മാ​ണ് ചെ​യ്യു​ന്ന​ത്. നേ​ര​ത്തെ മു​പ്ലി​വ​ണ്ടി​ന്‍റെ ശ​ല്യം രൂ​ക്ഷ​മാ​യ ചി​ല മേ​ഖ​ല​ക​ളി​ൽ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും കൃ​ഷി​ഭ​വ​നു​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഇ​വ​യെ ചെ​റു​ക്കാ​ൻ മ​രു​ന്ന് സ്പ്രേ ചെ​യ്തി​രു​ന്നു.