കോ​വി​ഡി​ന്‍റെ പേ​രി​ൽ ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​യെ​ന്ന്
Tuesday, April 20, 2021 9:51 PM IST
ക​ട്ട​പ്പ​ന: കോ​വി​ഡി​ന്‍റെ പേ​രി​ൽ ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​യെ​ന്ന് ആ​ക്ഷേ​പം. പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​ങ്ങ​ളെ മു​ഴു​വ​ൻ വി​ളി​ച്ചു​കൂ​ട്ടി കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ക്കാ​ൻ പ്രേ​ര​ണ​ന​ൽ​കി​യ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും അ​വ​രു​ണ്ടാ​ക്കി​യ സ​ർ​ക്കാ​രും ഇ​പ്പോ​ൾ കോ​വി​ഡി​ന്‍റെ പേ​രി​ൽ നാ​ട്ടു​കാ​രെ കൊ​ള്ള​യ​ടി​ക്കാ​ൻ അ​ച്ചാ​രം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.
ക്ര​മ​സ​മാ​ധാ​നം പാ​ലി​ക്കാ​ൻ നി​യ​മി​ച്ചി​രി​ക്കു​ന്ന പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച് നാ​ട്ടു​കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ല​ക്ഷ​ങ്ങ​ളാ​ണ് ദി​വ​സ​വും ഖ​ജ​നാ​വി​ൽ എ​ത്തി​ക്കു​ന്ന​ത്. പാ​വ​പ്പെ​ട്ട വി​ക​ലാം​ഗ​രാ​യ ലോ​ട്ട​റി ക​ച്ച​വ​ട​ക്കാ​രെ​പോ​ലും പി​ടി​ച്ചു​പ​റി​ച്ചാ​ണ് സ​ർ​ക്കാ​ർ പ​ണം സ​ന്പാ​ദി​ക്കു​ന്ന​ത്. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘ​ന​ത്തി​ന്‍റെ പേ​രി​ൽ പി​ഴ​യാ​യി പോ​ലീ​സി​നെ​ക്കൊ​ണ്ടു പി​രി​പ്പി​ക്കു​ന്ന തു​ക എ​ത്ര​യെ​ന്നു വ്യ​ക്ത​മാ​ക്കാ​നും സ​ർ​ക്കാ​രി​നു സം​വി​ധാ​ന​മി​ല്ല. സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു ശ​ന്പ​ളം കൊ​ടു​ക്കാ​നും മ​ന്ത്രി​വാ​ഹ​ന​ങ്ങ​ൾ​ക്കു ഇ​ന്ധ​നം നി​റ​യ്ക്കാ​നു​മാ​ണ് ഈ ​പ​ണം ഉ​പ​യോ​ഗി​ക്കു​ന്ന​ത്.
കോ​വി​ഡി​ന്‍റെ പേ​രി​ൽ അ​ണ്‍ അ​ക്കൗ​ണ്ടാ​യി പി​ടി​ച്ചു​വാ​ങ്ങു​ന്ന തു​ക കു​റ​ഞ്ഞ​പ​ക്ഷം കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​ങ്കി​ലും ഉ​പ​യോ​ഗി​ക്കേ​ണ്ട​താ​ണ്. 500 രൂ​പ​മു​ത​ൽ പ​തി​നാ​യി​രം രൂ​പ വ​രെ​യും അ​തി​നു മു​ക​ളി​ലു​മാ​ണ് പോ​ലീ​സ് മു​റ കാ​ട്ടി പി​ടി​ച്ചു​വാ​ങ്ങു​ന്ന​ത്. മാ​സ്ക് ധ​രി​ക്കു​ന്ന​തി​ൽ പാ​ക​പ്പി​ഴ ക​ണ്ടാ​ൽ 500 രൂ​പ മി​നി​മം പി​ഴ​യ​ട​യ്ക്ക​ണം. ബ​സി​ൽ സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​തെ യാ​ത്ര​ക്കാ​ർ ക​യ​റി​യാ​ൽ 10,000 രൂ​പ ബ​സു​ട​മ പി​ഴ ന​ൽ​ക​ണം.
വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​ള​ക​ലം പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ എ​ത്ര​വേ​ണ​മെ​ങ്കി​ലും പി​ഴ ചു​മ​ത്താം. ഇ​തെ​ല്ലാം പോ​ലീ​സി​ന്‍റെ പ​ണി​യാ​ണ്.
നാ​ട്ടി​ൽ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​മു​ണ്ടാ​യാ​ൽ ഇ​ട​പെ​ടാ​ൻ പോ​ലീ​സി​നെ കി​ട്ടാ​ത്ത സ്ഥി​തി​യ​ണ്. എ​ല്ലാ​വ​രും കോ​വി​ഡ് പി​രി​വി​ലാ​ണ്. നാ​ട്ടി​ൽ കോ​വി​ഡി​നെ കൊ​ണ്ടു​വ​ന്ന​തും വ്യാ​പി​പ്പി​ക്കു​ന്ന​തും ബ​സ് ഉ​ട​മ​ക​ളും വ്യാ​പാ​രി​ക​ളും ലോ​ട്ട​റി വി​ൽ​പ​ന​ക്കാ​രു​മാ​ണെ​ന്ന രീ​തി​യി​ലാ​ണ് ഇ​വ​രെ പീ​ഡി​പ്പി​ക്കു​ന്ന​ത്.
കോ​വി​ഡ് വൈ​റ​സ് ഒ​ഴി​ഞ്ഞു​പോ​യി​ട്ടി​ല്ലെ​ന്നു ഉ​റ​പ്പു​ണ്ടാ​യി​ട്ടും ആ​ളു​ക​ൾ കൂ​ട്ടം​കൂ​ടാ​നും ആ​ഘോ​ഷം ന​ട​ത്താ​നും നേ​താ​ക്ക​ളെ വ​ര​വേ​ൽ​ക്കാ​ൻ ജ​ന​ക്കൂ​ട്ട​ത്തെ എ​ത്തി​ക്കാ​നും അ​നു​വ​ദി​ച്ച സ​ർ​ക്കാ​രും ഭ​ര​ണ​കൂ​ട​വും ഇ​പ്പോ​ൾ ന​ല്ല​പി​ള്ള​യു​ടെ റോ​ളി​ലാ​ണ്. പ​ഴി മു​ഴു​വ​ൻ, ക​ടം വാ​ങ്ങി​യും വി​ശ്ര​മ​മി​ല്ലാ​തെ ജോ​ലി​ചെ​യ​തും സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന സാ​ധാ​ര​ണ​ക്കാ​ർ​ക്കാ​ണ്.
ജ​ന​ങ്ങ​ൾ കൂ​ട്ടം കൂ​ടാ​തി​രി​ക്കാ​നും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ന​ട​പ്പാ​ക്കാ​നും ബോ​ധ​വ​ൽ​ക​ര​ണ​മാ​ണ് ആ​വ​ശ്യം. അ​തി​ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും സാ​മൂ​ഹ്യ സം​ഘ​ട​ന​ക​ളും ത്രി​ത​ല പ​ഞ്ചാ​യ​ത്തു പ്ര​തി​നി​ധി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന സാ​മാ​ന്യ സ​മൂ​ഹ​മാ​ണ് പ്ര​വ​ർ​ത്തി​ക്കേ​ണ്ട​ത്.
സൂ​ര്യ​നു കീ​ഴി​ലു​ള്ള എ​ല്ലാ സം​ഭ​വ​ങ്ങ​ൾ​ക്കു​മെ​തി​രെ കേ​സെ​ടു​ക്കാ​നും ബ​ലം പ്ര​യോ​ഗി​ച്ച് ജ​ന​ങ്ങ​ളെ ജ​യി​ലി​ല​ടാ​നും അ​ധി​കാ​രം ക​ൽ​പി​ച്ചു​ന​ൽ​കി​യി​ട്ടു​ള്ള രാ​ജ്യ​ത്തെ പോ​ലീ​സി​നെ​ത​ന്നെ കോ​വി​ഡ് പി​ടി​ച്ചു​പ​റി​ക്ക് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​തി​ൽ പോ​ലീ​സ് സേ​ന​യി​ൽ​ത​ന്നെ അ​മ​ർ​ഷ​മു​ണ്ട്.
ഒ​രോ പോ​ലീ​സ് സ്റ്റേ​ഷ​നി​ലും പോ​ലീ​സു​കാ​രെ പ​ല സ്ക്വാ​ഡു​ക​ളാ​യി തി​രി​ച്ച് പി​രി​വി​നു ടാ​ർ​ജ​റ്റു ന​ൽ​കി വ​ഴി​യി​ലി​റ​ക്കു​ക​യാ​ണ്. നേ​രം വൈ​കു​ന്പോ​ൾ 100 കേ​സു​ക​ളെ​ങ്കി​ലും ഉ​ണ്ടാ​ക്കി പ​ണം എ​ത്തി​ച്ചി​ല്ലെ​ങ്കി​ൽ പോ​ലീ​സു​കാ​ര​ൻ ’ക്വാ​റ​ന്ൈ‍​റ​നി​ൽ’ പോ​കേ​ണ്ടി​വ​രും.
പ​രി​ഷ്കൃ​ത സ​മൂ​ഹ​ത്തി​നു ഒ​ട്ടും ഇ​ണ​ങ്ങു​ന്ന പ​ണി​യ​ല്ല ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്നും ഉ​യ​രു​ന്ന ആ​ക്ഷേ​പം.