പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ലൈ​നി​ൽ നി​ന്നു​ള്ള ഷോ​ക്കേ​റ്റ് പ​ശു ച​ത്തു
Wednesday, April 21, 2021 10:31 PM IST
മൂ​ന്നാ​ർ: പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ക​ന്പി​യി​ൽ നി​ന്നും വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് പ​ശു ച​ത്തു. മൂ​ന്നാ​ർ ന​ല്ല​ത​ണ്ണി എ​സ്റ്റേ​റ്റി​ലെ ഈ​സ്റ്റ് ഡി​വി​ഷ​ൻ സ്വ​ദേ​ശി​യാ​യ ത്യാ​ഗ​രാ​ജ​ന്‍റെ പ​ശു​വാ​ണ് ച​ത്ത​ത്. മൂ​ന്നാ​റി​ൽ നി​ന്നും ന​ല്ല​ത​ണ്ണി​യി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യി​ൽ നി​ർ​മ​ല വി​മ​ൻ​സ് ഇ​ൻ​ഡ​സ്ട്രി​യ​ൽ സൊ​സൈ​റ്റി​ക്കു സ​മീ​പ​മാ​ണ് വൈ​ദ്യു​തി ക​ന്പി​ക്കു മു​ക​ളി​ൽ പ​ശു​വി​നെ ച​ത്ത നി​ല​യി​ൽ ക​ണ്ട​ത്.
റോ​ഡ​രി​കി​ലു​ള്ള ട്രാ​ൻ​സ്ഫോ​ർ​മ​റി​നു സ​മീ​പ​മു​ള്ള പോ​സ്റ്റി​ൽ നി​ന്നും പു​ഴ​യ്ക്കു കു​റു​കെ പോ​കു​ന്ന വൈ​ദ്യു​തി ക​ന്പി​യാ​ണ് പൊ​ട്ടി വീ​ണ​ത്. വൈ​ദ്യു​തി ലൈ​ൻ പൊ​ട്ടി വീ​ണ​പ്പോ​ൾ ആ ​വ​ഴി​യി​ലൂ​ടെ കാ​ൽ​ന​ട​ക്കാ​രി​ല്ലാ​തി​രു​ന്ന​ത് വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​കാ​ക്കി.

വ​ണ്ടി​പ്പെ​രി​യാ​ർ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ

വ​ണ്ടി​പ്പെ​രി​യാ​ർ: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി​ട്ടും വ​ണ്ടി​പ്പെ​രി​യാ​ർ ടൗ​ണി​ലെ ഗ​താ​ഗ​ത കു​രു​ക്കി​ന് ശ​മ​ന​മി​ല്ല. രാ​വി​ലെ മു​ത​ൽ പോ​ലീ​സും ഹോം​ഗാ​ർ​ഡും സ്ഥ​ല​ത്ത് ഉ​ണ്ടെ​ങ്കി​ലും അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗും ഗ​താ​ഗ​ത​ക്കു​രു​ക്കും നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ​ണ്ടി​പ്പെ​രി​യാ​ർ ടൗ​ണി​ൽ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.