ഇ​ടു​ക്കി രൂ​പ​ത കാ​ര്യാ​ല​യ​ത്തി​ൽ പ്ര​ഥ​മ ഇ​ട​യ​ന്‍റെ മ്യൂസി​യം ഒ​രു​ങ്ങി
Wednesday, April 21, 2021 10:35 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി രൂ​പ​ത​യു​ടെ പ്ര​ഥ​മ ഇ​ട​യ​ൻ മാ​ർ മാ​ത്യു ആ​നി​ക്കു​ഴി​ക്ക​ട്ടി​ലി​ന്‍റെ ഒ​ന്നാം ച​ര​മവാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് രൂ​പ​താകേ​ന്ദ്ര​ത്തി​ൽ മെ​ത്രാ​ന്‍റെ ഓ​ർ​മ്മ നി​ല​നി​ർ​ത്തു​ന്ന മ്യു​സി​യം സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ത​യ്യാ​റാ​യി.

മെ​ത്രാ​ന്‍റെ ഓ​ർ​മ നി​ല​നി​ർ​ത്തു​ക വ​രും ത​ല​മു​റ​യ്ക്ക് പ​ക​ർ​ന്നു​കൊ​ടു​ക്കു​ക എ​ന്നീ ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​ണ് മ്യു​സി​യം ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് രൂ​പ​ത അ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ പ​റ​ഞ്ഞു. മെ​ത്രാ​ന്‍റെ ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​സ്തു​ക്ക​ളും അ​ദ്ദേ​ഹം ഉ​പ​യോ​ഗി​ച്ചി​രു​ന്ന തി​രുവ​സ്ത്ര​ങ്ങ​ളു​മെ​ല്ലാം വ​ള​രെ മ​നോ​ഹ​ര​മാ​യ രീ​തി​യി​ൽ ഇ​വി​ടെ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

ചെ​റു​പ്പ​കാ​ല​ത്തെ​യും വൈ​ദി​ക വി​ദ്യാ​ർ​ത്ഥി​യാ​യി​രു​ന്ന​പ്പോ​ഴും മെ​ത്രാ​ൻ ആ​യ ശേ​ഷം റോം ​സ​ന്ദ​ർ​ശി​ച്ച​പ്പോ​ഴു​മു​ള്ള ചി​ത്ര​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ നാ​ണ​യശേ​ഖ​ര​വും മ​റ്റു​ള്ള​വ​ർ സ​മ്മാ​ന​മാ​യി ന​ൽ​കി​യ വ​സ്തു​ക്ക​ളും മ്യൂ​സി​യ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. മെ​ത്രാ​ന്‍റെ ഇ​ട​യ ലേ​ഖ​ന​വും മ​റ്റ് സ്മ​ര​ണ നി​ല​നി​ർ​ത്തു​ന്ന വ​സ്തു​ക്ക​ളും മ്യു​സി​യ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്നു​ണ്ട്.

വ​ള​രെ ല​ളി​ത​മാ​യും എ​ന്നാ​ൽ എ​ല്ലാ ആ​ദ​ര​വോ​ടും കൂ​ടി​യാ​ണ് മ്യു​സി​യം ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ടു​ക്കി​യി​ലെ മ​ല​യോ​ര ക​ർ​ഷ​ന്‍റെ ശ​ബ്ദ​മാ​യി​രു​ന്ന പാ​വ​പ്പെ​ട്ട ക​ർ​ഷ​ക​രെ നെ​ഞ്ചോ​ട് ചേ​ർ​ത്തുനി​ർ​ത്തി​യ ഇ​ട​യ​ന്‍റെ സ്മ​ര​ണ ഈ ​മ്യുസി​യ​ത്തി​ൽ എ​ന്നും നി​ല​നി​ൽ​ക്കു​മെ​ന്ന് മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ പ​റ​ഞ്ഞു. മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്ന​ലി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഫാ. ​ജോ​ണ്‍ ഉൗ​രോ​ത്ത്.

ഫാ. ​മാ​ത്യു മ​ണ്ണു​ക്കു​ളം, ഫാ. ​ജേ​ക്ക​ബ് മ​ങ്ങാ​ട​ന്പ​ള്ളി​യി​ൽ, ഫാ. ​ജ​യിം​സ് മാ​ക്കി​യി​ൽ, ഫാ. ​ജോ​ർ​ജ് പ​ള്ളി​വാ​തു​ക്ക​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വൈ​ദി​ക വി​ദ്യാ​ർ​ത്ഥി​ക​ളും ഏ​താ​നും അ​ത്​മാ​യ​രും ചേ​ർ​ന്നാ​ണ് മ്യു​സി​യം ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ അ​നു​സ​രി​ച്ചാ​ണ് ഇ​പ്പോ​ൾ മ്യൂ​സി​യ​ത്തി​ൽ സ​ന്ദ​ർ​ശ​ക​രെ അ​നു​വ​ദി​ക്കു​ന്ന​ത്.