ഉ​പ്പു​ത​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ 22 പോ​ലീ​സു​കാ​ർ​ക്കു കോ​വി​ഡ്
Wednesday, April 21, 2021 10:35 PM IST
ഉ​പ്പു​ത​റ: ഉ​പ്പു​ത​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ 22 പോ​ലീ​സു​കാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ആ​വ​ശ്യ​ത്തി​ന് പോ​ലീ​സു​കാ​രി​ല്ലാ​ത്ത​തി​നാ​ൽ പ്ര​ദേ​ശ​ത്തെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും താ​ളം തെ​റ്റു​ക​യാ​ണ്.
ഉ​പ്പു​ത​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ (സി​ഐ) ഉ​ൾ​പ്പെ​ടെ 22 പോ​ലീ​സു​കാ​ർ കോ​വി​ഡ് ചി​കി​ത്സ​യി​ലാ​ണ്.11 പോ​ലീ​സു​കാ​രാ​ണ് ഇ​ന്ന​ലെ ഡ്യൂ​ട്ടി​ക്കെ​ത്തി​യ​ത്. ഉ​ച്ച​യോ​ടെ ര​ണ്ടു പോ​ലീ​സു​കാ​ർ​ക്ക് പ​നി കൂ​ടി​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് പോ​സ​റ്റീ​വാ​യി.
നി​ല​വി​ൽ ഒ​ൻ​പ​തു പോ​ലീ​സു​കാ​ർ മാ​ത്ര​മാ​ണ് ജോ​ലി​ക്കു​ള്ള​ത്. രാ​വും പ​ക​ലും ജോ​ലി ചെ​യ്യു​ന്ന​ത് ഇ​വ​രാ​ണ്. നി​യ​മ പാ​ല​ന​വും കോ​വി​ഡ് നി​യ​ന്ത്ര​ണ​വും ഒ​ൻ​പ​തു​പേ​രി​ൽ ഒ​തു​ങ്ങി. ക​ഴി​ഞ്ഞ 15 ദി​വ​സ​മാ​യി ആ​വ​ശ്യ​ത്തി​ന് പോ​ലീ​സു​കാ​രി​ല്ലാ​തെ​യാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഡ്യൂ​ട്ടി​ക്കു​ള്ള പോ​ലീ​സു​കാ​ർ​ക്ക് ഭ​ക്ഷ​ണം പോ​ലും ക​ഴി​ക്കാ​ൻ സ​മ​യം ല​ഭി​ക്കാ​റി​ല്ല.
കോ​വി​ഡ് പോ​സ​ിറ്റീ​വാ​യ​വ​രു​മാ​യി നേ​രി​ട്ട് സ​ന്പ​ർ​ക്ക​മു​ള്ള​വ​രാ​ണ് ജോ​ലി ചെ​യ്യു​ന്ന ഒ​ൻ​പ​തു പേ​രും. ഇ​ത്ര​യും പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടും സ്റ്റേ​ഷ​ൻ അ​ണു വി​മു​ക്ത​മാ​ക്കു​ക​യോ കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല.
ഒ​രു വ​നി​താപോ​ലീ​സു പോ​ലും ഇ​ല്ലാ​തെ സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്തി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് 15 ദി​വ​സം ക​ഴി​ഞ്ഞു. രോ​ഗം സ്ഥി​രീ​ക​രി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കു​ടു​ന്പാം​ഗ​ങ്ങ​ൾ​ക്കും രോ​ഗം ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.