കോ​വി​ഡ് മ​ര​ണങ്ങൾ
Wednesday, May 5, 2021 10:34 PM IST
മ​ങ്കൊ​ന്പ് : പ്ര​മു​ഖ സാ​ഹി​ത്യ​കാ​ര​നും, ബ​ഹു​ഭാ​ഷാ പ​ണ്ഠി​ത​നു​മാ​യി​രു​ന്ന ഷെ​വ​ലി​യാ​ർ എ.​സി ചാ​ക്കോ​യു​ടെ മ​ക​ൾ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. പ​രേ​ത​നാ​യ എം.​ടി തോ​മ​സി​ന്‍റെ ഭാ​ര്യ ബേ​ബി തോ​മ​സ് (97) ആണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 23 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് എ​ട​ത്വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സയി​ൽ ക​ഴി​ഞ്ഞു വ​രി​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ആ​റി​നാ​ണ് മ​രി​ച്ച​ത്.

പു​ളി​ങ്കു​ന്ന് സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ പ​ള്ളി​യി​ൽ മൃ​തദേ​ഹം സം​സ്ക​രി​ച്ചു. മാ​തൃജോ​തി​സ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. മ​ക്ക​ൾ : എ​ലി​സ​ബ​ത്ത്, ജേ​ക്ക​ബ്, നോ​ന, പെ​ട്രി​ഷ്യ. മ​രു​മ​ക്ക​ൾ : ബാ​ബു ചെ​മ്മ​ണ്ണൂ​ർ തി​രു​വ​ന​ന്ത​പു​രം, ടെ​സ്‌ലിൻ പ​യ്യ​പ്പി​ള്ളി കൊ​ച്ചി, ജോ​സ് ചാ​ണ്ടി ഒ​ള​ശ ച​ങ്ങ​നാ​ശേ​രി, ജോ​ണ്‍ മാ​ത്യു കു​ഴി​മ​റ്റം അ​യ​ർ​ക്കു​ന്നം.

അ​ടി​മാ​ലി: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ മ​രി​ച്ചു. കു​ഞ്ചി​ത്ത​ണ്ണി പ​ര​വ​രാ​ക​ത്ത് സാ​ബു (55) ആ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ന​ട​ത്തി. ഒ​രാ​ഴ്ച​യാ​യി കോ​ത​മം​ഗ​ലം ധ​ർ​മ​ഗി​രി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.
മു​നി​യ​റ പോ​ണാ​ട്ടു കു​ടും​ബം​ഗം ടി​സി​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: അ​ശ്വ​തി (ഷാ​ർ​ജ), അ​രു​ണ്‍ (കെ​ടി​ഡി​സി മൂ​ന്നാ​ർ). മ​രു​മ​ക​ൻ: നി​ന്‍റോ (ഷാ​ർ​ജ).വൈ​എം​സി​എ മു​ൻ സം​സ്ഥാ​ന പ​ബ്ലി​ക് റി​ലേ​ഷ​ൻ ബോ​ർ​ഡ് ചെ​യ​ർ​മാൻ, കു​ഞ്ചി​ത്ത​ണ്ണി വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ്, കേ​ര​ളകോ​ണ്‍​ഗ്ര​സ് -ജോ​സ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ം, ദേ​വി​കു​ളം നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരുകയായിരുന്നു .

അ​ടി​മാ​ലി: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു. വാ​ള​റ ദേ​വി​യാ​ർ കോ​ള​നി ചേ​ല​ക്ക​ൽ തോ​മ​സ് (59) ആ​ണ് മ​രി​ച്ച​ത്. കോ​വി​ഡ് ബാ​ധി​ച്ച് ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്. അ​ടി​മാ​ലി ടൗ​ണി​ലെ ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി. വാ​ള​റ കൂ​മു​ള്ളേ​ൽ കു​ടും​ബാം​ഗം അ​ന്ന​ക്കു​ട്ടി ആ​ണ് ഭാ​ര്യ. മ​ക്ക​ൾ: ടി​നു​മോ​ൾ, അ​മ​ൽ. മ​രു​മ​ക്ക​ൾ: എ​ൽ​ദോ​സ്, ടെ​ൻ​സി.