ലോ​ക്ക് ഡൗ​ണ്‍: നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് ജ​ന​ങ്ങ​ൾ
Saturday, May 8, 2021 10:17 PM IST
തൊ​ടു​പു​ഴ: കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ പ്ര​ഖ്യാ​പി​ച്ച ര​ണ്ടാം ലോ​ക്ക് ഡൗ​ണി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ട് സ​ഹ​ക​രി​ച്ച് ജ​നം. അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​ണ് ജ​ന​ങ്ങ​ൾ ഇ​ന്ന​ലെ പു​റ​ത്തി​റ​ങ്ങി​യ​ത്.

പൊ​തു ഗ​താ​ഗ​ത സം​വി​ധാ​നം പൂ​ർ​ണ​മാ​യി നി​ല​ച്ച​പ്പോ​ൾ വ​ള​രെ കു​റ​ച്ച് സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ മാ​ത്രം നി​ര​ത്തി​ലി​റ​ങ്ങി. അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങു​മെ​ന്ന പോ​ലീ​സി​ന്‍റെ മു​ന്ന​റി​യി​പ്പും ഫ​ലം ചെ​യ്തു.

പ്ര​ധാ​ന ടൗ​ണു​ക​ളി​ലെ​ല്ലാം ത​ന്നെ ആ​ളൊ​ഴി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ നേ​രി​ട്ടാ​ണ് ലോ​ക്ക് ഡൗ​ണി​ന്‍റെ ആ​ദ്യ ദി​നം ടൗ​ണു​ക​ളി​ലും പാ​ത​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന പ​ല​ച​ര​ക്ക്, പ​ച്ച​ക്ക​റി, മ​ൽ​സ്യം, മാം​സം, റേ​ഷ​ൻ ക​ട​ക​ളും മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളും പെ​ട്രോ​ൾ പ​ന്പു​ക​ളും മാ​ത്ര​മാ​ണ് തു​റ​ന്ന് പ്ര​വ​ർ​ത്തി​ച്ച​ത്. ആ​ളു​ക​ൾ തീ​രെ എ​ത്താ​യ​തോ​ടെ പ​ല​തും ഉ​ച്ച​യോ​ടെ അ​ട​ച്ചു. ബേ​ക്ക​റി​ക​ൾ​ക്കും ഹോ​ട്ട​ലു​ക​ൾ​ക്ക് പാ​ഴ്സ​ൽ ന​ൽ​കാ​നും അ​നു​മ​തി​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ​ല​യി​ട​ത്തും തു​റ​ന്നി​ല്ല.

ആ​രാ​ധാ​നാ​ല​യ​ങ്ങ​ളും അ​ട​ഞ്ഞു കി​ട​ന്നു. നി​യ​ന്ത്ര​ണ​ങ്ങ​ളോ​ട് പൊ​തു​വെ ജ​നം സ​ഹ​ക​രി​ച്ച​തോ​ടെ പോ​ലീ​സി​ന്‍റെ ജോ​ലി​ഭാ​രം കു​റ​ഞ്ഞു. പ​ല സ്ഥ​ല​ത്തും പ്ര​ധാ​ന പാ​ത​ക​ളി​ൽ ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു. ജി​ല്ലാ അ​തി​ർ​ത്തി​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞ് പോ​ലീ​സ് പ​രി​ശോ​ധി​ച്ചു. പാ​സു​ക​ളോ സ​ത്യ​വാ​ങ്മൂ​ല​മോ കാ​ണി​ച്ച​വ​രെ മാ​ത്ര​മാ​ണ് ക​ട​ത്തി​വി​ട്ട​ത്. വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​വ​ർ​ക്ക് ത​ട​സ​മു​ണ്ടാ​യി​ല്ല.