ചാ​രാ​യ​വും കോ​ട​യും പി​ടി​കൂ​ടി
Friday, May 14, 2021 10:51 PM IST
നെ​ടു​ങ്ക​ണ്ടം: ഉ​ടു​ന്പ​ൻ​ചോ​ല എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ തൂ​ക്കു​പാ​ലം കാ​യം​കു​ളം​പ​ടി​യി​ൽ പു​ര​യി​ട​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 150 ലി​റ്റ​ർ കോ​ട​യും വീ​ട്ടി​നു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന അ​ര​ലി​റ്റ​ർ ചാ​രാ​യ​വും പി​ടി​കൂ​ടി. ഷാ​ന​വാ​സ്ഖാ​ൻ എ​ന്ന​യാ​ളു​ടെ പു​ര​യി​ട​ത്തി​ൽ​നി​ന്നാ​ണ് കോ​ട പി​ടി​ച്ചെ​ടു​ത്ത​ത്. പ്ര​തി സ്ഥ​ല​ത്തി​ല്ലാ​യി​രു​ന്നു.
പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ കെ.​ആ​ർ. ബാ​ല​ൻ, എ​സ്. മാ​യ, പി.​സി. ജ​സ്റ്റി​ൻ, അ​രു​ണ്‍ മു​ര​ളീ​ധ​ര​ൻ, പി.​എം. അ​മ​ൽ, ടി​ൽ​സ് ജോ​സ​ഫ്, എ​ൻ.​വി. ശ​ശീ​ന്ദ്ര​ൻ, തോ​മ​സ് ജോ​ണ്‍, ഡി. ​സ​തീ​ഷ് കു​മാ​ർ, ബി​ലേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

മ​ദ്യം പി​ടി​കൂ​ടി

കു​മ​ളി: എ​ക്സൈ​സ് ചെ​ക്ക്പോ​സ്റ്റ് വ​ഴി ഇ​ൻ​വേ​ർ​ഡ​ർ വാ​ഹ​ന​ത്തി​ൽ കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച 2.7 ലി​റ്റ​ർ മ​ദ്യ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ക​റു​വാ​ക്കു​ളം സ്വ​ദേ​ശി ഈ​ശ്വ​ര​നാ​ണ് പി​ടി​യി​ലാ​യ​ത്. ക​റു​വാ​ക്കു​ള​ത്ത് വി​ൽ​പ​ന ന​ട​ത്തു​വാ​നാ​ണ് മ​ദ്യം കൊ​ണ്ടു​വ​ന്ന​തെ​ന്ന് പ്ര​തി ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പ​റ​ഞ്ഞു.
മ​ദ്യ​ശാ​ല​ക​ളെ​ല്ലാം അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​തി​നാ​ൽ ഒ​രു ക്വാ​ർ​ട്ട​ർ കു​പ്പി മ​ദ്യം 500 മു​ത​ൽ 700 രൂ​പ വ​രെ​യാ​ണ് ഈ​ടാ​ക്കു​ന്ന​തെ​ന്ന് പ്ര​തി സ​മ്മ​തി​ച്ചു. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വി.​ജെ. റോ​യ്, വി. ​ര​വി, ബി. ​രാ​ജ്കു​മാ​ർ, സ​ജി​മോ​ൻ ജി. ​തു​ണ്ട​ത്തി​ൽ, പി.​ഡി. സേ​വ്യ​ർ, ടി.​എ. അ​നീ​ഷ്, ന​ദീ​ർ കെ. ​ഷം​സ് എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം​ന​ല്കി.