നേ​ര്യ​മം​ഗ​ല​ത്ത് പു​തി​യ പാ​ലത്തിനായി കേ​ന്ദ്ര​മ​ന്ത്രി​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും നി​വേ​ദ​നം
Sunday, May 30, 2021 10:19 PM IST
മൂ​ന്നാ​ർ: ഹൈ​റേ​ഞ്ചി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​മാ​യ നേ​ര്യ​മം​ഗ​ല​ത്തെ കാ​ല​പ്പ​ഴ​ക്കം​ചെ​ന്ന പാ​ല​ത്തി​നു​പ​ക​രം പു​തി​യ പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​പി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്കും കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രി നി​ധി​ൻ ഗ​ഡ്ഗ​രി​ക്കും നി​വേ​ദ​നം ന​ൽ​കി.

നേ​ര്യ​മം​ഗ​ലം പാ​ല​ത്തി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം ആ​രം​ഭി​ച്ചി​ട്ട് 75 വ​ർ​ഷം പൂ​ർ​ത്തി​യാ​യി. ഒ​രു​സ​മ​യം ഒ​രു വാ​ഹ​ന​ത്തി​നു​മാ​ത്രം ക​ട​ന്നു​പോ​കു​വാ​ൻ സാ​ധി​ക്കു​ന്ന വി​ധ​ത്തി​ൽ പെ​രി​യാ​റി​നു കു​റു​കെ നി​ർ​മി​ച്ച പാ​ലം അ​ന്ന​ത്തെ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് നി​ർ​മി​ച്ച​താ​ണ്. എ​ന്നാ​ൽ പി​ൽ​ക്കാ​ല​ത്ത് മൂ​ന്നാ​റും അ​നു​ബ​ന്ധ പ്ര​ദേ​ശ​ങ്ങ​ളും വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ന്‍റെ മു​ഖ്യ കേ​ന്ദ്ര​മാ​യ​തോ​ടെ ഈ ​പാ​ല​ത്തി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​ത​ത്തി​ന് തി​ര​ക്കേ​റു​ക​യും ചെ​യ്തു.

നി​ല​വി​ൽ കൊ​ച്ചി - ധ​നു​ഷ്കോ​ടി ദേ​ശീ​യ പാ​ത 85-ൽ ​ഉ​ൾ​പ്പെ​ടു​ക​യും ഏ​തെ​ങ്കി​ലും വി​ധ​ത്തി​ൽ പാ​ല​ത്തി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ക​യും ചെ​യ്താ​ൽ ഹൈ​റേ​ഞ്ച് ഒ​ന്നാ​കെ ഒ​റ്റ​പ്പെ​ടാ​നു​ള്ള അ​വ​സ്ഥ​യു​ണ്ടെ​ന്നും നി​വേ​ദ​നം ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.