ഓ​ക്സി​ജ​ൻ കോ​ണ്‍​സെ​ന്‍റ​റേ​റ്റ​ർ സ​ജ്ജ​മാ​ക്കി
Thursday, June 10, 2021 9:48 PM IST
ചെ​റു​തോ​ണി: കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗ​മാ​യ ഗ്രീ​ൻ​വാ​ലി ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് തീ​വ്ര​മാ​യി ബാ​ധി​ച്ച ആ​ളു​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യി ഓ​ക്സി​ജ​ൻ കോ​ണ്‍​സെ​ന്‍റ​റേ​റ്റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം സ​ജ്ജ​മാ​ക്കി. കോ​ണ്‍​സെ​ന്‍റ​റേ​റ്റ​ർ ജി​ഡി​എ​സ് ജീ​വ​കാ​രു​ണ്യ ആം​ബു​ല​ൻ​സി​ൽ അ​ടി​യ​ന്ത​ര സ​ഹാ​യം ആ​വ​ശ്യ​മു​ള്ള രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​തി​നാ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.
കോ​ണ്‍​സെ​ന്‍റ​റേ​റ്റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ത​ടി​യ​ൻ​പാ​ട് ഗ്രീ​ൻ​വാ​ലി ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ​ൻ. പ്രി​യ നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ കോ​വി​ഡ് ക​ണ്‍​ട്രോ​ൾ ഓ​ഫീ​സ​ർ ഡോ. ​സി​ബി ജോ​ർ​ജ്, ഗ്രീ​ൻ​വാ​ലി ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ഫാ. ​ജോ​ബി​ൻ പ്ലാ​ച്ചേ​രി​പ്പു​റ​ത്ത്, കാ​രി​ത്താ​സ് സെ​ക്കു​ല​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രാ​യ സി​സ്റ്റ​ർ ജി​ജി, സി​സ്റ്റ​ർ മോ​ളി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ജി​ല്ല​യി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന നി​ർ​ധ​ന​രാ​യ ജ​ന​ങ്ങ​ൾ​ക്ക് ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കു​മെ​ന്ന് ജി​ഡി​എ​സ് സെ​ക്ര​ട്ട​റി ഫാ. ​ജോ​ബി​ൻ പ്ലാ​ച്ചേ​രി​പ്പു​റ​ത്ത് അ​റി​യി​ച്ചു.