റൊ​ട്ടി​യും പാ​ലും ര​ണ്ടാം​ഘ​ട്ടം വി​ത​ര​ണ​ത്തി​നെ​ത്തി​ച്ചു
Thursday, June 10, 2021 9:48 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള മ​ല​നാ​ട് ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​റോ​ണ പി​ടി​പെ​ട്ട് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് ന​ൽ​കി​വ​രു​ന്ന ബ്രെ​ഡും പാ​ലും വി​ത​ര​ണ​ത്തി​ന്‍റെ വ​ണ്ടി​പ്പെ​രി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ടാം​ഘ​ട്ട വി​ത​ര​ണം ന​ട​ത്തി. മൂ​വാ​യി​ര​ത്തോ​ളം പാ​ക്ക​റ്റ് ബ്ര​ഡും പാ​ലു​മാ​ണ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ത​വ​ണ 5000 പാ​യ്ക്ക​റ്റാ​ണ് വ​ണ്ടി​പ്പെ​രി​യാ​റി​ൽ വി​ത​ര​ണം ചെ​യ്ത​ത്.

വ​ണ്ടി​പ്പെ​രി​യാ​ർ പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​ൽ ന​ട​ന്ന യോ​ഗം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. ഉ​ഷ ഉ​ദ്ഘാ​ട​നം​ചെ​യ്തു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ ഷീ​ല കു​ള​ത്തി​ങ്ക​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​സ്.​എ​ൻ. അ​ജി​ത്ത്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ. ​മാ​രി​യ​പ്പ​ൻ, എ. ​ജ​യ​ൻ, ആ​ർ. പ്രി​യ​ങ്ക, ശി​വ​ൻ​കു​ട്ടി, ര​ഹ​നാ​സ്, അ​യ്യ​പ്പ​ദാ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ർ​ഡു​ക​ളി​ൽ ഇ​ത് വി​ത​ര​ണം​ചെ​യ്യും.