ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ വാ​ക്സി​ൻ വി​ത​ര​ണം വൈ​കി​യ​തി​നെ​ചൊ​ല്ലി സം​ഘ​ർ​ഷം
Friday, June 11, 2021 9:48 PM IST
രാ​ജ​കു​മാ​രി: ശാ​ന്ത​ൻ​പാ​റ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ വാ​ക്സി​ൻ ന​ൽ​കാ​ൻ താ​മ​സി​ച്ച​തി​നെ​ചൊ​ല്ലി സം​ഘ​ർ​ഷം. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ൻ എ​ത്തി​യ​വ​രും ത​മ്മി​ലാ​ണ് സം​ഘ​ർ​ഷ​വും വാ​ക്കേ​റ്റ​വു​മു​ണ്ടാ​യ​ത്.
ഇ​ന്ന​ലെ വാ​ക്സി​നേ​ഷ​നെ​ത്തി​യ​വ​ർ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു​മു​ന്പി​ൽ രാ​വി​ലെ എ​ട്ടോ​ടെ​ത​ന്നെ ക്യൂ​നി​ന്നി​രു​ന്നു.
എ​ന്നാ​ൽ വേ​ണ്ട​ത്ര സൗ​ക​ര്യ​മി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്രം തൊ​ട്ട​ടു​ത്ത പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​ലേ​ക്കു മാ​റ്റി.
ഇ​തോ​ടെ ഒ​ൻ​പ​തി​ന് ആ​രം​ഭി​ക്കേ​ണ്ട വാ​ക്സി​നേ​ഷ​ൻ വൈ​കി. ഇ​തി​നെ​തു​ട​ർ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു​മു​ന്പി​ൽ നാ​ട്ടു​കാ​ർ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​മാ​യി വാ​ക്കേ​റ്റ​മാ​രം​ഭി​ച്ച​ത്.
മു​ൻ​കൂ​ട്ടി അ​റി​യി​ച്ചി​രു​ന്ന സ​മ​യ​ക്ര​മം പാ​ലി​ക്കാ​തെ ആ​ളു​ക​ൾ കൂ​ട്ട​ത്തോ​ടെ എ​ത്തി​യ​തും സം​ഘ​ർ​ഷ​ത്തി​നു കാ​ര​ണ​മാ​യി. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് ശാ​ന്ത​ൻ​പാ​റ പോ​ലീ​സെ​ത്തി ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​ക്കി 11-ഓ​ടെ വാ​ക്സി​നേ​ഷ​ൻ പു​ന​രാ​രം​ഭി​ച്ചു.