പ​ശു​വി​ന്‍റെ വ​യ​റ്റി​ൽ തു​ള​ച്ചു​ക​യ​റി​യ ഇ​രു​ന്പു പൈ​പ്പ് മു​റി​ച്ചു​മാ​റ്റി
Sunday, June 13, 2021 12:19 AM IST
തൊ​ടു​പു​ഴ: പ​ശു​വി​ന്‍റെ വ​യ​റ്റി​ൽ തു​ള​ച്ചു​ക​യ​റി​യ ഇ​രു​ന്പു പൈ​പ്പ് ഫ​യ​ർ​ഫോ​ഴ്സ് മു​റി​ച്ചു​മാ​റ്റി. മ​ട​ക്ക​ത്താ​നം പ​ള്ളി​ക്കാ​മ​ഠ​ത്തി​ൽ പി.​എ​ൻ. രാ​ജു​വി​ന്‍റെ നാ​ലു​വ​യ​സു​ള്ള പ​ശു​വി​ന്‍റെ വ​യ​റി​നു​ള്ളി​ലാ​ണ് ര​ണ്ടി​ഞ്ചു വ​ണ്ണ​വും ര​ണ്ട​ടി​യോ​ളം നീ​ള​വു​മു​ള്ള ഇ​രു​ന്പു​പൈ​പ്പ് തു​ള​ച്ചു​ക​യ​റി​യ​ത്.
തൊ​ഴു​ത്തി​ൽ നി​ൽ​ക്കു​ന്ന​തി​നി​ട​യി​ൽ കാ​ൽ വ​ഴു​തി​യ​തി​നെ​തു​ട​ർ​ന്ന് ഇ​വി​ടെ സ്ഥാ​പി​ച്ചി​രു​ന്ന പൈ​പ്പ് തു​ള​ഞ്ഞു​ക​യ​റു​ക​യാ​യി​രു​ന്നു.
തൊ​ടു​പു​ഴ​യി​ൽ​നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം ഇ-​ഡ്രോ​ളി​ക് ക​ട്ട​ർ ഉ​പ​യോ​ഗി​ച്ചാ​ണ് പൈ​പ്പ് മു​റി​ച്ചു​മാ​റ്റി​യ​ത്. തു​ട​ർ​ന്ന് വെ​റ്റ​റി​ന​റി സ​ർ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ഴ​ത്തി​ലു​ള്ള മു​റി​വ് തു​ന്നി​ക്കെ​ട്ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. പ​ശു​വി​ന്‍റെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. ര​ണ്ടു​മാ​സം മു​ൻ​പ് പ്ര​സ​വി​ച്ച പ​ശു രാ​ജു​വി​ന്‍റെ പ്ര​ധാ​ന വ​രു​മാ​ന​മാ​ർ​ഗ​മാ​യി​രു​ന്നു.
സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ കെ.​എ. ജാ​ഫ​ർ ഖാ​ൻ, ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ ബി​ൽ​സ് ജോ​ർ​ജ്, വി. ​മ​നോ​ജ് കു​മാ​ർ, എ. ​മു​ബാ​റ​ക്ക്, വി.​കെ മ​നു എ​ന്നി​വ​ർ​ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.