ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​നം ന​ട​ത്തി
Sunday, June 13, 2021 12:19 AM IST
തൊ​ടു​പു​ഴ: സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് തൊ​ടു​പു​ഴ ജി​ല്ലാ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​മൈ​ത്രി എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കോ​വി​ഡ്കാ​ല ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​നം ന​ട​ത്തി. ദേ​വി​കു​ളം താ​ലൂ​ക്കി​ലെ ആ​ദി​വാ​സി മേ​ഖ​ല​ക​ളാ​യ കു​റ​ത്തി​ക്കു​ടി, പ​ഠി​ക്ക​പ്പ്കു​ടി, ചൂ​ര​കെ​ട്ടാ​ൻ കു​ടി, മ​ച്ചി​പ്ലാ​വ് കു​ടി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.
പ്ര​ദേ​ശ​ത്ത് ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കാ​യി ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ, മാ​സ്കു​ക​ൾ, സാ​നി​റ്റൈ​സ​റു​ക​ൾ തു​ട​ങ്ങി​യ​വ സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ് തൊ​ടു​പു​ഴ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി സോ​ജ​ൻ എ​ബ്രാ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​മൈ​ത്രി എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സി.​കെ. സു​നി​ൽ രാ​ജി​ന് കൈ​മാ​റി. ട്രെ​യി​നിം​ഗ് ക​മ്മി​ഷ​ണ​ർ ഡെ​യ്സ​ണ്‍ മാ​ത്യു, ഓ​ർ​ഗ​നൈ​സിം​ഗ് ക​മ്മി​ഷ​ണ​ർ ജീ​മോ​ൻ അ​ഗ​സ്റ്റി​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.