ഇ​ടു​ക്കി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത് 26 ആ​ദി​വാ​സി​ക​ൾ
Sunday, June 13, 2021 12:20 AM IST
തൊ​ടു​പു​ഴ: കോ​വി​ഡ് ര​ണ്ടാം​ത​രം​ഗ​ത്തി​ൽ ഇ​ടു​ക്കി ജി​ല്ല​യി​ൽ 26 ആ​ദി​വാ​സി​ക​ളു​ടെ ജീ​വ​ൻ ന​ഷ്ട​മാ​യി. ആ​ദ്യ​ഘ​ട്ട​ത്തി​ൽ കോ​വി​ഡ് പോ​സി​റ്റീ​വാ​യ​വ​രു​ടെ എ​ണ്ണം പ​ത്തി​ൽ​താ​ഴെ മാ​ത്ര​മാ​യി​രു​ന്നു​വെ​ങ്കി​ൽ ര​ണ്ടാം​ത​രം​ഗ​ത്തി​ൽ രോ​ഗം​ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ക​യാ​യി​രു​ന്നു. ഇ​തു​വ​രെ ജി​ല്ല​യി​ൽ ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട 2074 പേ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​താ​യാ​ണ് ക​ണ​ക്ക്. ഇ​തി​ൽ 26 പേ​ർ മ​രി​ച്ചു. 721 പേ​ർ ഇ​പ്പോ​ഴും ചി​കി​ൽ​സ​യി​ലു​ണ്ട്. 1001 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ച​ത് അ​ടി​മാ​ലി​യി​ലാ​ണ്. ഇ​വി​ടെ 641 പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ച​പ്പോ​ൾ തൊ​ട്ടു​പി​ന്നി​ലു​ള്ള പൂ​മാ​ല​യി​ൽ 568 പേ​രും രോ​ഗ​ബാ​ധി​ത​രാ​യി. പൂ​മാ​ല മേ​ഖ​ല​യി​ലാ​ണ് ഏ​റ്റ​വും​കൂ​ടു​ത​ൽ മ​ര​ണം. ഇ​വി​ടെ 12 പേ​ർ മ​രി​ച്ചു. അ​ടി​മാ​ലി, ഇ​ടു​ക്കി -നാ​ലു വീ​ത​വും ക​ട്ട​പ്പ​ന,പീ​രു​മേ​ട് -മൂ​ന്നു​വീ​ത​വും മ​ര​ണം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. മ​റ​യൂ​ർ, മൂ​ന്നാ​ർ മേ​ഖ​ല​ക​ളി​ൽ ഇ​തു​വ​രെ കോ​വി​ഡ് മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

2011-ലെ ​സെ​ൻ​സ​സ് പ്ര​കാ​രം ഇ​ടു​ക്കി​യി​ൽ 60,581 ആ​ദി​വാ​സി​ക​ളു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. ഇ​തി​ൽ 293 കു​ടി​ക​ളി​ലാ​യി മ​ന്നാ​ൻ, മു​തു​വാ​ൻ, ഉൗ​രാ​ളി, മ​ല​പ്പു​ല​യ, ഉ​ള്ളാ​ട വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട​വ​രാ​ണ് താ​മ​സി​ച്ചു​വ​രു​ന്ന​ത്.