പ​ട്ട​യ​ത്തി​നു പി​രി​വ്: വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി
Tuesday, June 15, 2021 10:14 PM IST
ഉ​പ്പു​ത​റ: ഇ​ടു​ക്കി പ​ദ്ധ​തി​യു​ടെ മൂ​ന്നു​ചെ​യി​ൻ പ്ര​ദേ​ശ​ത്തു പ​ട്ട​യം ന​ൽ​കു​ന്ന​തി​നു ക​ർ​ഷ​ക​രി​ൽ​നി​ന്നും പ​ണ​പ്പി​രി​വ് ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. തൊ​ടു​പു​ഴ വി​ജി​ല​ൻ​സ് ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.
മൂ​ന്നു​ചെ​യി​ൻ പ്ര​ദേ​ശ​ത്തി​നു പ​ട്ട​യം ന​ൽ​കാ​ൻ പ​ണ​പ്പി​രി​വ് ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് ര​ണ്ടു മു​ൻ പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റു​മാ​ര​ട​ക്കം പ​ത്തു​ചെ​യി​ൻ പ​ട്ട​യ​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ​ക്കെ​തി​രെ​യാ​ണ് ബി​ജെ​പി വി​ജി​ല​ൻ​സി​ന് പ​രാ​തി ന​ൽ​കി​യ​ത്. ബി​ജെ​പി ആ​ദ്യം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ആ​രോ​പ​ണ വി​ധേ​യ​രാ​യ ര​ണ്ടു മു​ൻ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര​ട​ക്കം നാ​ലു​പേ​ർ​ക്കെ​തി​രെ വ​ഞ്ച​നാ​ക്കു​റ്റ​ത്തി​ന് ഉ​പ്പു​ത​റ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബി​ജെ​പി വി​ജി​ല​ൻ​സി​നെ സ​മീ​പി​ച്ച​ത്. 192 ക​ർ​ഷ​ക​രി​ൽ​നി​ന്നാ​യി ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.