ഡോ. ​കെ.​സി. ബേ​ബി ഓ​ലി​ക്ക​ല്‍ മെ​മ്മോ​റി​യ​ല്‍ റോ​ട്ട​റി അ​വാ​ര്‍​ഡ് സ്‌​നേ​ഹ​ഗി​രി മി​ഷ​ന​റി സ​ന്യാ​സി​നീ​സ​മൂ​ഹ​ത്തി​ന്
Tuesday, June 15, 2021 10:22 PM IST
പാ​​ലാ: കാ​​രു​​ണ്യ​​പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളി​​ല്‍ സ​​ജീ​​വ​​മാ​​കു​​ന്ന സം​​ഘ​​ട​​ന​​ക​​ള്‍​ക്കോ വ്യ​​ക്തി​​ക​​ള്‍​ക്കോ ന​​ല്‍​കു​​ന്ന 1,00,001 രൂ​​പ​​യു​​ടെ ഡോ. ​​കെ.​​സി. ബേ​​ബി ഓ​​ലി​​ക്ക​​ല്‍ അ​​വാ​​ര്‍​ഡ് സ്‌​​നേ​​ഹ​​ഗി​​രി സ​​ന്യാ​​സി​​നി സ​​മൂ​​ഹ​​ത്തി​​നു സ​​മ്മാ​​നി​​ക്കും.
പാ​​ലാ റോ​​ട്ട​​റി ക്ല​​ബ്, ഡോ. ​​കെ.​​സി. ബേ​​ബി ഓ​​ലി​​ക്ക​​ല്‍ ചാ​​രി​​റ്റ​​ബി​​ള്‍ ഫൗ​​ണ്ടേ​​ഷ​​നു​​മാ​​യി ചേ​​ര്‍​ന്നാ​​ണ് അ​​വാ​​ര്‍​ഡ് ന​​ല്‍​കു​​ന്ന​​ത്. റോ​​ട്ട​​റി ഡി​​സ്ട്രി​​ക്ട് 3211 ല്‍ ​​അം​​ഗ​​ങ്ങ​​ളാ​​യി​​ട്ടു​​ള്ള 150 റോ​​ട്ട​​റി ക്ല​​ബു​​ക​​ളി​​ല്‍ നി​​ന്ന് ല​​ഭി​​ച്ച നാ​​മ​​നി​​ര്‍​ദേ​​ശ​​ങ്ങ​​ളി​​ല്‍നി​​ന്നാ​​ണ് ഈ ​​വ​​ര്‍​ഷ​​ത്തെ അ​​വാ​​ര്‍​ഡ് നി​​ശ്ച​​യി​​ക്ക​​പ്പെ​​ട്ട​​ത്. സ്‌​​നേ​​ഹ​​ഗി​​രി സ​​ന്യാ​​സി​​നീ സ​​മൂ​​ഹ​​ത്തി​​ന്‍റെ സെ​​ന്‍റ് തോ​​മ​​സ് പ്രൊ​​വി​​ന്‍​സി​​നാ​​ണ് അ​​വാ​​ര്‍​ഡ്.
കേ​​ര​​ള​​ത്തി​​ലും ഉ​​ത്ത​​രേ​​ന്ത്യ​​ന്‍ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലും വി​​ദേ​​ശ​​രാ​​ജ്യ​​ങ്ങ​​ളി​​ലു​​മാ​​യി 108 സ്ഥാ​​പ​​ന​​ങ്ങ​​ള്‍ സ്‌​​നേ​​ഹ​​ഗി​​രി സ​​ന്യാ​​സി​​നീ സ​​മൂ​​ഹ​​ത്തി​​ന്‍റേ​​താ​​യു​​ണ്ട്. 5,000 ത്തോ​​ളം അ​​ന്തേ​​വാ​​സി​​ക​​ള്‍ ഈ ​​സ്ഥാ​​പ​​ന​​ങ്ങ​​ളി​​ല്‍ താ​​മ​​സി​​ച്ച് ശു​​ശ്രൂ​​ഷ​​ക​​ള്‍ ഏ​​റ്റു​​വാ​​ങ്ങു​​ന്നു. പു​​ണ്യ​​ശ്ലോ​​ക​​നാ​​യ ഫാ. ​​ഏ​​ബ്ര​​ഹാം കൈ​​പ്പ​​ന്‍​പ്ലാ​​ക്ക​​ൽ 1969ല്‍ ​​സ്ഥാ​​പി​​ച്ച ഈ ​​സ​​ന്യാ​​സി​​നി സ​​മൂ​​ഹ​​ത്തി​​ല്‍ 500ല്‍​പ്പ​​രം സ​​ന്യാ​​സി​​നി​​ക​​ള്‍ സേ​​വ​​നം അ​​നു​​ഷ്ഠി​​ക്കു​​ന്നു.
പാ​​ലാ അ​​ല്‍​ഫോ​​ന്‍​സാ ക​​ണ്ണാ​​ശു​​പ​​ത്രി​​യി​​ല്‍ 19 ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് കോ​​വി​​ഡ് മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ള്‍ പാ​​ലി​​ച്ച് ന​​ട​​ത്ത​​പ്പെ​​ടു​​ന്ന ച​​ട​​ങ്ങി​​ല്‍ റോ​​ട്ട​​റി ഡി​​സ്ട്രി​​ക്ട് ഗ​​വ​​ര്‍​ണ​​ര്‍ ഡോ. ​​തോ​​മ​​സ് വാ​​വാ​​നി​​ക്കു​​ന്നേ​​ല്‍ അ​​വാ​​ര്‍​ഡ് സ​​മ​​ര്‍​പ്പി​​ക്കും.
സെ​​ന്‍റ് തോ​​മ​​സ് പ്രൊ​​വി​​ന്‍​സ് സു​​പ്പീ​​രി​​യ​​ര്‍ സി​​സ്റ്റ​​ര്‍ കാ​​ര്‍​മ​​ല്‍ ജോ ​​അ​​വാ​​ര്‍​ഡ് ഏ​​റ്റു​​വാ​​ങ്ങും. പാ​​ലാ റോ​​ട്ട​​റി ക്ല​​ബ് പ്ര​​സി​​ഡ​​ന്‍റ് സി​​നി വാ​​ച്ചാ​​പ​​റ​​മ്പി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. റോ​​ട്ട​​റി ഡി​​സ്ട്രി​​ക്ട് സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ല്‍ ഡോ. ​​ജോ​​ര്‍​ജ് എ​​ഫ്. മൂ​​ല​​യി​​ല്‍, ഡോ. ​​റോ​​യി ഏ​​ബ്ര​​ഹാം ക​​ള്ളി​​വ​​യ​​ലി​​ല്‍, ജോ​​സ് അ​​ഗ​​സ്റ്റി​​ന്‍, ടോം ​​സെ​​ബാ​​സ്റ്റ്യ​​ന്‍, ഫൗ​​ണ്ടേ​​ഷ​​ന്‍ ചെ​​യ​​ര്‍​മാ​​ന്‍ ഡോ. ​​അ​​ല​​ക്‌​​സ് ബേ​​ബി തു​​ട​​ങ്ങി​​യ​​വ​​ര്‍ ച​​ട​​ങ്ങി​​ല്‍ പ​​ങ്കെ​​ടു​​ക്കും.