താ​ത്പ​ര ക​ക്ഷി​ക​ൾ​ക്ക് ഉൗ​ഴം തെ​റ്റി​ച്ച് വാ​ക്സി​ൻ ന​ൽ​കു​ന്നെ​ന്ന്
Thursday, July 22, 2021 10:29 PM IST
ചെ​റു​തോ​ണി: നി​ശ്ച​യി​ച്ചി​രു​ന്ന​തി​നു വി​പ​രീ​ത​മാ​യി വാ​ക്സി​ൻ വി​ത​ര​ണം ന​ട​ത്തി​യ​ത് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി. മ​രി​യാ​പു​രം പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നു​മു​ത​ൽ നാ​ലു​വ​രെ വാ​ർ​ഡി​ലെ ആ​ളു​ക​ൾ​ക്ക് ഇ​ന്ന​ലെ കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് ഈ ​വാ​ർ​ഡി​ലു​ള്ള​വ​ർ ക​ന​ത്ത മ​ഴ​പോ​ലും വ​ക​വ​ക്കാ​തെ രാ​വി​ലെ​ത​ന്നെ വ​ന്നു കാ​ത്തു​നി​ൽ​ക്കാ​ൻ തു​ട​ങ്ങി.
എ​ന്നാ​ൽ ചി​ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളും ആ​രോ​ഗ്യ വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​രും ത​ങ്ങ​ളു​ടെ ഇ​ഷ്ട​ക്കാ​രെ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ലേ​ക്ക് പ​റ​ഞ്ഞ​യ​ക്കു​ക​യും ടോ​ക്ക​ണ്‍​പോ​ലും ഇ​ല്ലാ​തെ വാ​ക്സി​ൻ ന​ൽ​കു​ക​യും ചെ​യ്തു. രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ ഒ​ന്നു​വ​രെ​യാ​ണ് വാ​ക്സി​നേ​ഷ​ൻ സ​മ​യ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും രോ​ഗി​ക​ളും പ്രാ​യ​മാ​യ​വ​രും ഉ​ൾ​പ്പെ​ടെ വൈ​കു​ന്നേ​രം നാ​ലു​വ​രെ കാ​ത്തു​നി​ന്ന​ശേ​ഷ​മാ​ണ് വാ​ക്സി​ൻ ല​ഭി​ച്ച​തെ​ന്ന് പ​റ​യു​ന്നു.
യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ​യും അ​ക​ലം പാ​ലി​ക്കാ​തെ​യും നി​ര തെ​റ്റി​ച്ച് വാ​ക്സി​ൻ ന​ൽ​കു​ന്ന​ത് വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​ട്ടും ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​വ​ഗ​ണി​ക്കു​ക​യാ​യി​രു​ന്നെ​ന്നും പ​രാ​തി​യു​ണ്ട്. മ​രി​യാ​പു​ര​ത്തെ കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​ൽ ആ​രോ​ഗ്യ വ​കു​പ്പ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ടി​യ​ന്ത​ര ശ്ര​ദ്ധ​യു​ണ്ടാ​ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.