ഡാ​മി​ൽ കാ​ണാ​താ​യ​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു
Thursday, July 22, 2021 10:30 PM IST
കു​ള​മാ​വ്: ഇടുക്കി ജലാശയ ത്തിൽ മ​ത്സ്യം പി​ടി​ക്കാ​ൻ പോ​യി കാ​ണാ​താ​യ കു​ള​മാ​വ് മു​ല്ല​ക്കാ​നം ച​ക്കി​മാ​ലി കോ​യി​പ്പു​റ​ത്ത് കു​ട്ട​പ്പ​ന്‍റെ മ​ക്ക​ളാ​യ ബി​ജു (38), സ​ഹോ​ദ​ര​ൻ ബി​നു (36) എ​ന്നി​വ​രെ ക​ണ്ട​ത്താ​ൻ തെ​ര​ച്ചി​ൽ തു​ട​രു​ന്നു. ഇ​ന്ന​ലെ തൊ​ടു​പു​ഴ, മൂ​ല​മ​റ്റം അ​ഗ്നി​ര​ക്ഷാ​സേ​നാ യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ട് സം​ഘം സ്കൂ​ബാ ടീം ​ഡാ​മി​ൽ ഡി​ങ്കി​ബോ​ട്ട് ഉ​പ​യോ​ഗി​ച്ച് തെ​ര​ച്ചി​ൽ ന​ട​ത്തി. ഇ​ടു​ക്കി എ​ഡി​എം ഷൈ​ജു പി. ​ജേ​ക്ക​ബ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി. രാ​വി​ലെ മു​ത​ൽ ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​ർ റെ​ജി വി. ​കു​ര്യാ​ക്കോ​സ്, മൂ​ല​മ​റ്റം ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ശ​ശീ​ന്ദ്ര ബാ​ബു , സ്കൂ​ബ സം​ഘം സീ​നി​യ​ർ ഫ​യ​ർ ഓ​ഫീ​സ​ർ ജാ​ഫ​ർ​ഖാ​ൻ, ഇ​ടു​ക്കി ത​ഹ​സി​ൽ​ദാ​ർ വി​ൻ​സെ​ന്‍റ് ,കു​ള​മാ​വ് എ​എ​സ്ഐ ബി​ജു ജോ​ർ​ജ്, വൈ​ൽ​ഡ് ലൈ​ഫ് ഫോ​റ​സ്റ്റ​ർ ബ​ഷീ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡാ​മി​ൽ ഇ​വ​രെ കാ​ണാ​താ​യ​താ​യി സം​ശ​യി​ക്കു​ന്ന ക​ണ്ണ​ങ്ക​യം ഭാ​ഗ​ത്ത് തെ​ര​ച്ചി​ൽ ന​ട​ത്തി. വാ​ഗ​മ​ണ്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ സാ​ധ​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്തു.
ഇ​ന്ന​ലെ രാ​വി​ലെ ഇ​വ​രു​ടെ വ​ള്ളം, വ​ല, മൊ​ബൈ​ൽ ഫോ​ണ്‍ എ​ന്നി​വ ക​ണ്ടെ​ത്തി​യി​രു​ന്നു. ക​ന​ത്ത കാ​റ്റും മ​ഴ​യും മ​ഞ്ഞും ഉ​ൾ​പ്പെ​ടെ കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യ​തി​നാ​ൽ വൈ​കി​ട്ട് മൂ​ന്നോ​ടെ തെ​ര​ച്ചി​ൽ നി​ർ​ത്തി. ഇ​ന്ന് തെ​ര​ച്ചി​ൽ തു​ട​രു​മെ​ന്ന് എ​ഡി​എം അ​റി​യി​ച്ചു. കു​ള​മാ​വി​ൽ നി​ന്നും ഏ​റെ ഉ​ള്ളി​ലാ​യി വ​ന​മേ​ഖ​ല​യി​ലാ​ണ് ഈ ​പ്ര​ദേ​ശം. മീ​ൻ പി​ടി​ക്കു​ന്ന​തി​നാ​യി ചൊ​വ്വാ​ഴ്ച കെ​ട്ടി​യ വ​ല അ​ഴി​ച്ചെ​ടു​ക്കു​ന്ന​തി​നാ​യി ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ​യാ​ണ് ഇ​വ​ർ ഡാ​മി​ലേ​ക്ക് പോ​യ​ത്. നേ​രം വൈ​കി​യി​ട്ടും തി​രി​ച്ച് എ​ത്താ​ത്ത​തി​നാ​ൽ തെ​ര​ച്ചി​ൽ ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.
സു​ധ​യാ​ണ് ബി​നു​വി​ന്‍റെ ഭാ​ര്യ. മ​ക്ക​ൾ അ​ബി​ൻ ,അ​രു​ണി​മ.
ഇ​തി​നി​ടെ അ​പ​ക​ടം കു​ള​മാ​വ്, വാ​ഗ​മ​ണ്‍ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ അ​റി​യി​ച്ചെ​ങ്കി​ലും സ്റ്റേ​ഷ​ൻ പ​രി​ധി​യു​ടെ പേ​രു പ​റ​ഞ്ഞ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. എ​ന്നാ​ൽ കു​ള​മാ​വി​ൽ നി​ന്ന് പോ​കാ​ൻ ബോ​ട്ട് കി​ട്ടാ​തി​രു​ന്ന​തും, വാ​ഗ​മ​ണ്ണി​ൽ നി​ന്ന് കൊ​ടും കാ​ട്ടി​ലൂ​ടെ രാ​ത്രി എ​ത്താ​ൻ ക​ഴി​യാ​തി​രു​ന്ന​തി​നാ​ലു​മാ​ണ് ബു​ധ​നാ​ഴ്ച എ​ത്താ​തി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.