റി​ലെ നീ​ന്ത​ൽ വ​ണ്ട​മ​റ്റം അ​ക്വാ​ട്ടിക് സെ​ന്‍റ​റി​ൽ ആ​രം​ഭി​ച്ചു
Friday, July 23, 2021 10:15 PM IST
തൊ​ടു​പു​ഴ: ടോ​ക്കി​യോ ഒ​ളി​ന്പി​ക്സ് - 2020 പ്ര​ചാ​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സ​ജ​ൻ പ്ര​കാ​ശി​ന് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച് 300 കി​ലോ​മീ​റ്റ​ർ റി​ലെ നീ​ന്ത​ൽ വ​ണ്ട​മ​റ്റം അ​ക്വാ​ട്ടിക് സെ​ന്‍റ​റി​ൽ ആ​രം​ഭി​ച്ചു.
ജി​ല്ലാ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സു​നി​ൽ സെ​ബാ​സ്റ്റ്യ​ൻ നീ​ന്ത​ൽ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം പോ​ൾ​സ​ണ്‍ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്ര​യാ​ത്ത​ല​ണ്‍ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബി​നു ജെ.​ കൈ​മ​ൾ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി എം.​എ​സ്. പ​വ​ന​ൻ, സം​സ്ഥാ​ന ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ.​ പ്രി​ൻ​സ് കെ. ​മ​റ്റം, ദേ​ശീ​യ സി​വി​ൽ​സ​ർ​വീ​സ് നീ​ന്ത​ൽ താ​ര​ങ്ങ​ളാ​യ എ​ൽ. വി​നോ​ദ് കു​മാ​ർ, ബി.​ഗോ​പ​കു​മാ​ർ, ച​ന്ദ്ര​ൻ ചാ​ലി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഒ​ളി​ന്പി​ക് ക്വി​സ് മ​ത്സ​രം

തൊ​ടു​പു​ഴ: ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ടോ​ക്കി​യോ ഒ​ളി​ന്പി​ക്സ് - 2020 ന​ട​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​ളി​ന്പി​ക് മ​ത്സ​ര​ങ്ങ​ളെ​ക്കു​റി​ച്ച് ജി​ല്ല​യി​ലെ സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഒ​ളി​ന്പ്യാ​ഡ് 2021 എ​ന്ന പേ​രി​ൽ ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും. മ​ത്സ​ര​ത്തി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​നം ല​ഭി​ക്കു​ന്ന​വ​ർ​ക്ക് യ​ഥാ​ക്ര​മം 5,001 , 3,001 2,001 രൂ​പ​യു​ടെ കാ​ഷ് അ​വാ​ർ​ഡ് ന​ൽ​കും. 26 ന് ​രാ​ത്രി 8.30 മു​ത​ൽ 9.30 വ​രെ ഓ​ണ്‍​ലൈ​നാ​യി മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് 8075143020 എ​ന്ന വാ​ട്ട്സ് ആ​പ്പി​ൽ 26ന് ​എ​ട്ടു വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്യാം. ഫോ​ണ്‍- 8547575248, 9895112027.