കൃ​ഷി​യി​ട​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നിശ​ല്യം രൂ​ക്ഷം
Tuesday, July 27, 2021 9:39 PM IST
മു​ട്ടം: കാ​ക്കൊ​ന്പ്, കു​ഴി​യ​നാ​ൽ, കൊ​ല്ലം​കു​ന്ന്,തേ​ൻ​വേ​ട്ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി​യു​ടെ ശ​ല്യം രൂ​ക്ഷ​മാ​യി. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി കാ​ട്ടു​പ​ന്നി​ക​ൾ കൂ​ട്ട​ത്തോ​ടെ എ​ത്തി പ്ര​ദേ​ശ​ത്തെ കാ​ർ​ഷി​ക വി​ള​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ക​യാ​ണെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.
പ​ച്ചി​ലാം​കു​ന്നേ​ൽ വി​ജ​യ​ൻ, നെ​ടു​ന്പാ​റ​യി​ൽ വി​ഘ്നേ​ശ്വ​ര​ൻ, പു​ളി​ക്ക​ൽ സി​ബി, പു​ളി​ക്ക​കു​ന്നേ​ൽ പാ​പ്പ​ച്ച​ൻ എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ത്തി​ലെ ക​പ്പ, ചേ​ന, കാ​ച്ചി​ൽ, വാ​ഴ, ഇ​ഞ്ചി, മ​ഞ്ഞ​ൾ, ചീ​ര, മു​ള​ക് എ​ന്നി​വ വ്യാ​പ​ക​മാ​യി പ​ന്നി​ക​ൾ ന​ശി​പ്പി​ച്ചു. കു​ഴി​യ​നാ​ൽ പ​ള്ളി ഭാ​ഗ​ത്ത് പ്ര​ഭാ​ത സ​വാ​രി​ക്കാ​ർ, കു​ട്ടി​ക​ൾ, തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​ർ​ക്കു നേ​രേ കാ​ട്ടു​പ​ന്നി​ക​ൾ ആ​ക്ര​മ​ണ ഭാ​വ​ത്തോ​ടെ പാ​ഞ്ഞ​ടു​ക്കു​ന്ന സം​ഭ​വ​ങ്ങ​ളു​മു​ണ്ടാ​യി.
പ​ന്നി​ക​ളെ ഭ​യ​ന്ന് റ​ബ​ർ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ ദി​വ​സ​ങ്ങ​ളാ​യി ജോ​ലി​യ്ക്ക് പോ​കു​ന്നി​ല്ല. വാ​ർ​ഡ് മെം​ബ​ർ ജോ​സ് ക​ട​ത്ത​ല​ക്കു​ന്നേ​ൽ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു. കാ​ട്ടു​പ​ന്നി ശ​ല്യ​ത്തെ ചെ​റു​ക്കാ​ൻ വ​നം​വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.