പ്ല​സ്ടു: ജി​ല്ല​യി​ൽ 87.51 ശ​ത​മാ​നം വി​ജ​യം.
Wednesday, July 28, 2021 10:14 PM IST
തൊ​ടു​പു​ഴ: പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ ജി​ല്ല​യി​ൽ 87.51 ശ​ത​മാ​നം വി​ജ​യം. പ​രീ​ക്ഷ​യെ​ഴു​തി​യ 10,673 വി​ദ്യാ​ർ​ഥി​ക​ളി​ൽ 9,340 പേ​ർ ഉ​പ​രി​പ​ഠ​ന​യോ​ഗ്യ​ത നേ​ടി. 1387 വി​ദ്യാ​ർ​ഥി​ക​ൾ എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി. നാ​ലു സ്കൂ​ളു​ക​ൾ നൂ​റു​മേ​നി നേ​ട്ടം സ്വ​ന്ത​മാ​ക്കി.
ടെ​ക്നി​ക്ക​ൽ സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 158 പേ​രി​ൽ 116 പേ​ർ ഉ​പ​രി​പ​ഠ​ന​യോ​ഗ്യ​ത നേ​ടി. 73.42 ആ​ണ് വി​ജ​യ​ശ​ത​മാ​നം. മൂ​ന്നു​പേ​ർ​ക്ക് എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് ല​ഭി​ച്ചു.
ഓ​പ്പ​ണ്‍ സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 538 പേ​രി​ൽ 306 പേ​രും യോ​ഗ്യ​ത നേ​ടി. 56.88 ആ​ണ് വി​ജ​യ​ശ​ത​മാ​നം.
ആ​റു​പേ​ർ​ക്ക് എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് ല​ഭി​ച്ചു.
നൂ​റു​മേ​നി നേ​ടി​യ
സ്കൂ​ളു​ക​ൾ
സെ​ന്‍റ് തോ​മ​സ് ഇ​എം​എ​ച്ച്എ​സ്എ​സ് അ​ട്ട​പ്പ​ള്ളം, കു​മ​ളി, എ​സ്എ​ച്ച് ഇ​എം എ​ച്ച്എ​സ്എ​സ് മൂ​ല​മ​റ്റം, മ​രി​യ​ഗി​രി എ​ച്ച്എ​സ്എ​സ് പീ​രു​മേ​ട്, മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ, മൂ​ന്നാ​ർ.