കൗ​ണ്‍​സി​ല​ർ​മാ​ർ സ​മ​രം ന​ട​ത്തി
Saturday, July 31, 2021 12:02 AM IST
തൊ​ടു​പു​ഴ: കാ​രി​ക്കോ​ടി​നു പു​റ​മെ പാ​റ​ക്ക​ട​വി​ലെ വാ​ക്സി​നേ​ഷ​ൻ സെ​ന്‍റ​റും നി​ർ​ത്ത​ലാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ന​ഗ​ര​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​ർ ന​ഗ​ര​സ​ഭ ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി.
പാ​റ​ക്ക​ട​വി​ലും കാ​രി​ക്കോ​ടും വാ​ക്സി​നേ​ഷ​ൻ സെ​ന്‍റ​റു​ക​ൾ നി​ല​നി​ർ​ത്തണമെന്നും പു​തു​താ​യി കാ​ഞ്ഞി​ര​മ​റ്റ​ത്തും, തൊ​ടു​പു​ഴ ടൗ​ണി​ലും സെ​ന്‍റ​റു​ക​ൾ തു​ട​ങ്ങ​ണ​മെ​ന്നും കൗ​ണ്‍​സി​ല​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
ക​ഴി​ഞ്ഞദി​വ​സം പാ​റ​ക്ക​ട​വി​ൽ ന​ട​ന്ന​തു​പോ​ലു​ള്ള മെ​ഗാ വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പെ​ന്ന രീ​തി ഗു​ണ​ത്തെ​ക്കാ​ൾ ഏ​റെ ദോ​ഷം ചെ​യ്യും.
കൂ​ടു​ത​ൽ വാ​ക്സി​നേ​ഷ​ൻ സെ​ന്‍റ​റു​ക​ൾ തു​ട​ങ്ങാ​ൻ സാ​ധി​ച്ചാ​ൽ ആ​ൾ​ക്കൂ​ട്ടം ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ക്കും. നി​ല​വി​ൽ 50000-ൽ ​അ​ധി​കം ജ​ന​സം​ഖ്യ​യു​ള്ള ന​ഗ​ര​സ​ഭ​യി​ൽ ര​ണ്ട് വാ​ക്സി​നേ​ഷ​ൻ സെ​ന്‍റ​റു​ക​ൾ മാ​ത്ര​മാ​ണു​ള്ള​ത്. പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് കി​ട്ടു​ന്ന പ​രി​ഗ​ണ​ന പോ​ലും ഇ​ക്കാ​ര്യ​ത്തി​ൽ ന​ഗ​ര​സ​ഭ​യ്ക്ക് ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് കൗ​ണ്‍​സി​ല​ർ​മാ​ർ കു​റ്റ​പ്പെ​ടു​ത്തി. ന​ഗ​ര​സ​ഭ ഭ​ര​ണം എ​ഴു​മാ​സം പി​ന്നി​ടു​ന്പോ​ഴും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വാ​ട്സാ​പ്പി​ലും ഫേ​സ്ബു​കി​ലും മാ​ത്രം ഒ​തു​ങ്ങി നി​ൽ​ക്കു​ക​യാ​ണെ​ന്നും തെ​റ്റാ​യ നി​ല​പാ​ടു​ക​ളി​ൽ മാ​റ്റം വ​രു​ത്താ​ൻ ത​യാ​റാ​കാ​ത്ത​പ​ക്ഷം സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.
വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ. ​ദീ​പ​ക് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​എ.​ ക​രിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. ജോ​സ​ഫ് ജോ​ണ്‍, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഷീ​ജ ഷാ​ഹു​ൽ, സ​ഫി​യ ജ​ബ്ബാ​ർ, സ​നു കൃ​ഷ്ണ​ൻ, ഷെ​ഹ്നാ ജാ​ഫ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.