കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ
Monday, August 2, 2021 11:47 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ ഏ​ഴി​ന് വെ​ബ് കോ​ണ്‍​ഫ​റ​ൻ​സാ​യി ചേ​രും. വൈ​കു​ന്നേ​രം 4.30-ന് ​ആ​രം​ഭി​ക്കു​ന്ന കൗ​ണ്‍​സി​ൽ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്യും.
പ്രോ​ട്ടോ സി​ഞ്ചെ​ല്ലൂ​സ് റ​വ. ഡോ. ​ജോ​സ​ഫ് വെ​ള്ള​മ​റ്റം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സി​ഞ്ചെ​ല്ലൂ​സും ചാ​ൻ​സ​ല​റു​മാ​യ റ​വ. ഡോ. ​കു​ര്യ​ൻ താ​മ​ര​ശേ​രി ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ഷെ​വ​ലി​യാ​ർ വി.​സി. സെ​ബാ​സ്റ്റ്യ​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും.
ആ​ഗോ​ള ക​ത്തോ​ലി​ക്കാ​സ​ഭ ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന കു​ടും​ബ വ​ർ​ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് സ​മ്മേ​ള​നം ച​ർ​ച്ച​ചെ​യ്യും. "ക്രൈ​സ്ത​വ കു​ടും​ബം: വെ​ല്ലു​വി​ളി​ക​ളും പ്ര​തീ​ക്ഷ​ക​ളും’ എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് ഫാ​മി​ലി അ​പ്പോസ്ത​ലേ​റ്റ് രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​ഫി​ലി​പ്പ് വ​ട്ട​യ​ത്തി​ൽ ആ​മു​ഖ അ​വ​ത​ര​ണം ന​ട​ത്തും.
ച​ർ​ച്ച​ക​ൾ​ക്ക് സി​ഞ്ചെ​ല്ലൂ​സ് ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ മോ​ഡ​റേ​റ്റ​റാ​യി​രി​ക്കും.
വി​വി​ധ ആ​നു​കാ​ലി​ക വി​ഷ​യ​ങ്ങ​ൾ പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ലി​ൽ ച​ർ​ച്ച​ചെ​യ്യും.
പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ അ​യ​ച്ചു​ന​ൽ​ക​പ്പെ​ടു​ന്ന ലി​ങ്കി​ലൂ​ടെ 4.15-ഓ​ടെ കോ​ണ്‍​ഫ​റ​ൻ​സി​ൽ പ​ങ്കു​ചേ​ര​ണ​മെ​ന്ന് സെ​ക്ര​ട്ട​റി വി.​സി. സെ​ബാ​സ്റ്റ്യ​ൻ അ​ഭ്യ​ർ​ഥി​ച്ചു.