ക​ലു​ങ്കി​ൽ​നി​ന്നു കൊക്കയിൽവീ​ണ യു​വാ​വി​നെ ര​ക്ഷ​പ്പെടു​ത്തി
Wednesday, September 15, 2021 10:05 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി ചീ​യ​പ്പാ​റ​യ്ക്ക് സ​മീ​പം റോ​ഡ​രി​കി​ലെ ക​ലു​ങ്കി​ൽ​നി​ന്നും കാ​ൽ​വ​ഴു​തി യു​വാ​വ് കൊ​ക്ക​യി​ൽ വീ​ണു. എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. കൊ​ച്ചി - ധ​നു​ഷ്ക്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ പാ​ത​യോ​ര​ത്തെ ക​ലു​ങ്കി​ൽ​നി​ന്നും കാ​ൽ​വ​ഴു​തി യു​വാ​വ് കൊ​ക്ക​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.
അ​പ​ക​ട​ത്തി​ൽ യു​വാ​വി​ന്‍റെ മു​ഖ​ത്തി​നും ത​ല​യ്ക്കും പ​രി​ക്കേ​റ്റു. യു​വാ​വും സു​ഹൃ​ത്തും മൂ​ന്നാ​ർ സ​ന്ദ​ർ​ശ​നം ക​ഴി​ഞ്ഞ് തി​രി​കെ വ​രു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. അ​പ​ക​ടം ന​ട​ന്ന ഉ​ട​നെ സ​മീ​പ​വാ​സി​ക​ളും അ​ടി​മാ​ലി ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്ന് യു​വാ​വി​നെ മു​ക​ളി​ലെ​ത്തി​ച്ചു.അ​ടി​മാ​ലി ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റി​ലെ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പ്ര​കോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.