അ​ധി​കൃ​ത​ അ​വ​ഗ​ണ​ന​യി​ൽ ന​ശി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ പ​ദ്ധ​തി
Friday, September 17, 2021 10:06 PM IST
നെ​ടു​ങ്ക​ണ്ടം: അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന മൂ​ലം കാ​ടു​ക​യ​റി ന​ശി​ക്കു​ന്ന നെ​ടു​ങ്ക​ണ്ടം പ​പ്പി​നി​മെ​ട്ടി​ലെ വാ​ന​നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തെ​യും ഹ​രി​ത​മെ​ട്ട് പാ​ർ​ക്കി​നെ​യും ടൂ​റി​സ​ത്തി​നും ശാ​സ്ത്ര പ​ഠ​ന​ത്തി​നും ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നു​ള്ള പ​ദ്ധ​തി​ക​ളു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബാ ജോ​ർ​ജ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ. ​ഫി​ലി​പ്പ് എ​ന്നി​വ​ർ സ്ഥ​ല​ത്ത് സ​ന്ദ​ർ​ശ​നം ന​ട​ത്തി.
അ​ടു​ത്ത സാ​ന്പ​ത്തി​ക​ർ​ഷ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ പ​ദ്ധ​തി ന​ട​പ്പാ​ക്കും. വാ​ന നി​രീ​ക്ഷ​ണ​കേ​ന്ദ്രം സ്ഥി​തി​ചെ​യ്യു​ന്ന പ​പ്പി​നി​മെ​ട്ട് ടൂ​റി​സ​ത്തി​നും പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന പ്ര​ദേ​ശ​മാ​ണ്. കു​ട്ടി​ക​ൾ​ക്കും ശാ​സ്ത്ര പ​ഠി​താ​ക്ക​ൾ​ക്കും വേ​ണ്ടി സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തോ​ടൊ​പ്പം പ്ര​ദേ​ശ​ത്തെ ടൂ​റി​സം സാ​ധ്യ​ത​കൂ​ടി പ്ര​യോ​ജ​ന​പ്പെ​ടു​ത്തേ​ണ്ട​താ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു. വാ​ന​നി​രീ​ക്ഷ​ണ​ത്തി​നാ​യി ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ നി​ന്നു​ള്ള മ​ല​ക​ളു​ടെ​യും കാ​റ്റാ​ടി​പ്പാ​ട​ത്തി​ന്‍റെ​യും വി​ദൂ​ര കാ​ഴ്ച​ക​ൾ ഹൃ​ദ്യ​മാ​ണ്.
പ​പ്പി​നി​മെ​ട്ടി​നെ ഇ​ട​ത്താ​വ​ള​മാ​ക്കി പ​ത്തി​നി​പാ​റ​യി​ൽ നി​ന്നും കൈ​ലാ​സ​പ്പ​റ​യി​ലേ​ക്ക് റോ​പ് വേ ​നി​ർ​മി​ക്കാ​നു​ള്ള പ​ദ്ധ​തി​യും പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ഇ​തി​നാ​യി കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ന് റി​പ്പോ​ർ​ട്ട് ന​ൽ​കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. വാ​ന​നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​നാ​ഥ​മാ​യി കി​ട​ക്കു​ന്നു​വെ​ന്ന വാ​ർ​ത്ത​ക​ളെ​ത്തു​ട​ർ​ന്നാ​ണ് സ്ഥ​ല​ത്ത് സ​ന്ദ​ർ​ശ​നം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ശ്ര​ദ്ധേ​യ​മാ​യ ഒ​രു പ​ദ്ധ​തി​യാ​യി വാ​ന​നീ​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തെ മാ​റ്റാ​നാ​കും.
വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വാ​ന​നീ​രീ​ക്ഷ​ണ​ത്തോ​ട് താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്കും പ​ഠ​ന​യാ​ത്ര​ക​ൾ ന​ട​ത്താ​നാ​വു​ന്ന ഒ​രു കേ​ന്ദ്ര​മാ​യി പ​പ്പ​നി​മെ​ട്ടി​നെ മാ​റ്റി​യെ​ടു​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഇ​വി​ടെ മു​ക്കാ​ൽ ഏ​ക്ക​റോ​ളം സ്ഥ​ലം ല​ഭ്യ​മാ​ണ്. ഇ​വി​ടെ കു​ട്ടി​ക​ൾ​ക്കു​ള്ള പാ​ർ​ക്കും സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന മ​റ്റ് അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കാ​നാ​വും.
നി​ല​വി​ലെ കെ​ട്ടി​ടം ന​വീ​ക​രി​ക്കും. കൂ​ടാ​തെ പ​ദ്ധ​തി സം​ര​ക്ഷ​ണ​ത്തി​നാ​യി പ്ര​ത്യേ​ക ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കാ​നും ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ജി​ജി കെ. ​ഫി​ലി​പ്പ് അ​റി​യി​ച്ചു.
നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് യു​പി സ്കൂ​ളി​ന്‍റെ അ​ന്പ​താം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി 2010 മേ​യിലാണ് വാ​ന​നി​രീ​ക്ഷ​ണ കേ​ന്ദ്ര​വും ഹ​രി​ത​മെ​ട്ട് പാ​ർ​ക്കും നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നാ​ടി​ന് സ​മ​ർ​പ്പി​ച്ച​ത്. എം​ജി യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സി​ല​ർ രാ​ജ​ൻ ഗു​രു​ക്ക​ളാ​ണ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.
പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ച​ന്ദ്ര​നെ​യും മ​റ്റ് ഗ്ര​ഹ​ങ്ങ​ളെ​യും ന​ക്ഷ​ത്ര​ങ്ങ​ളെ​യും നി​രീ​ക്ഷി​ക്കാ​ൻ ക​ഴി​യു​ന്ന അ​ത്യാ​ധു​നി​ക ദു​ര​ദ​ർ​ശി​നി​യും ഇ​വി​ടെ സ്ഥാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് ആ​രും തി​രി​ഞ്ഞു​നോ​ക്കാ​താ​യ​തോ​ടെ പ്ര​ദേ​ശം കാ​ടു​മൂ​ടു​ക​യും സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​വു​ക​യും ചെ​യ്തു. നി​ല​വി​ൽ ദൂ​ര​ദ​ർ​ശി​നി പ​ഞ്ചാ​യ​ത്ത് സ്കൂ​ളി​ന്‍റെ ലാ​ബി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. കു​ട്ടി​ക​ൾ​ക്കാ​യി ത​യാ​റാ​ക്കി​യ റൈ​ഡു​ക​ളെ​ല്ലാം തു​രു​ന്പെ​ടു​ത്ത് ന​ശി​ച്ച അ​വ​സ്ഥ​യി​ലാ​ണ്. കെ​ട്ടി​ട​വും ഭാ​ഗി​ക​മാ​യി ത​ക​ർ​ക്ക​പ്പെ​ട്ട നി​ല​യി​ലാ​ണ്.
പ​ദ്ധ​തി പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ൻ നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് സ​ഹ​ക​ര​ണം വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭ​നാ വി​ജ​യ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ജോ ന​ട​യ്ക്ക​ൽ, ഉ​ടു​ന്പ​ൻ​ചോ​ല ത​ഹ​സി​ൽ​ദാ​ർ നി​ജു കു​ര്യ​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ.​വി അ​ജി​കു​മാ​ർ എ​ന്നി​വ​രും സ​ന്ദ​ർ​ശ​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.