പെ​രു​മാ​ങ്ക​ണ്ടംഭാ​ഗ​ത്ത് ഗ​തിമാ​റ്റു​ന്നു​വെ​ന്ന ആ​ക്ഷേ​പം ശ​ക്ത​ം
Friday, September 17, 2021 10:08 PM IST
ക​രി​മ​ണ്ണൂ​ർ: നി​ർ​ദി​ഷ്ട മൂ​വാ​റ്റു​പു​ഴ- തേ​നി സം​സ്ഥാ​ന​പാ​ത പെ​രു​മാ​ങ്ക​ണ്ടം ഭാ​ഗ​ത്ത് ഗ​തി മാ​റ്റു​ന്നു​വെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​കു​ന്നു.
ഇ​തു സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ആ​രാ​യു​ന്ന​തി​നാ​യി ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി​യും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ ഭാ​ര​വാ​ഹി​ക​ളും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. സം​സ്ഥാ​ന​പാ​ത​യു​ടെ ഭാ​ഗ​മാ​യ കോ​ട്ട റോ​ഡ് കു​മാ​ര​മം​ഗ​ലം- കോ​ടി​ക്കു​ളം അ​തി​ർ​ത്തി​യി​ൽ ഒ​രു കി​ലോ​മീ​റ്റ​ർ പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള​ത് റോ​ഡി​ന്‍റെ വി​ക​സ​ന സാ​ധ്യ​ത​യ്ക്ക് വെ​ല്ലു​വി​ളി​യാ​യി​രി​ക്കു​ക​യാ​ണ്.
ഇ​ക്കാ​ര്യ​ത്തി​ൽ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് എം​പി ഉ​റ​പ്പു​ന​ൽ​കി. മൂ​വാ​റ്റു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​സ് അ​ഗ​സ്റ്റി​ൻ, ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ ചെ​യ​ർ​മാ​ൻ മ​നോ​ജ് കോ​ക്കാ​ട്ട്, ഭാ​ര​വാ​ഹി​ക​ളാ​യ എം.​ജെ. ജോ​ണ്‍, ടി.​ജി.ജി. ​കൈ​മ​ൾ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജി ചെ​ന്പ​ക​ശേ​രി, സെ​ബാ​സ്റ്റ്യ​ൻ ജോ​സ്, ജോ​സ് മാ​ട​വ​ന തു​ട​ങ്ങി​യ​വ​രും എം​പി​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.